എല്ലാം ദിലീപിന്റെ വഴിക്കോ ? കേസിൽ കുറെ കാര്യങ്ങൾ പൂർത്തീകരിച്ചിട്ടില്ല എന്ന് പറയുന്നത് പ്രശ്നം തന്നെയാണ്; അഡ്വ ടി ബി മിനി പറയുന്നു !

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ അന്വേഷണം നിലച്ചിരിക്കുകയാണ് . വിചാരണ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർഡ് വിവോ ഫോണിലിട്ട് കണ്ടുവെന്നായിരുന്നു ഫോറൻസിക് പരിശോധന ഫലം.ഇതോടെ ഫോണിന്റെ ഉടമസ്ഥനെ കണ്ടെത്താനുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ആരംഭിച്ചിരുന്നു. എന്നാൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഇനി ഇക്കാര്യത്തിൽ കോടതി നിലപാട് അറിയിക്കട്ടെയെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. അതേസമയം കേസിൽ കുറെ കാര്യങ്ങൾ പൂർത്തീകരിച്ചിട്ടില്ല എന്ന് പറയുന്നത് പ്രശ്നം തന്നെയാണ്അഡ്വ ടി ബി മിനി പറയുന്നു . പ്രമുഖ മാധ്യമത്തിന്റെ ചർച്ചയിൽ പങ്കെടുത്ത സംസാരിക്കുകയിയിരുന്നു അവർ

അതിജീവിതയെയെ സംബന്ധിച്ചും തങ്ങളെ സംബന്ധിച്ചും വേണ്ടത് ഫെയർ ആയിട്ടുള്ള ട്രയൽ നടക്കണം എന്നുള്ളതാണ് . വിചാരണ സമയത്ത് കേസുകൾ പാളി പോകുന്നത് അന്വേഷണം ശരിയാ രീതിയിൽ നാടകത്തെ വരുമ്പോഴാണ് എന്നും അത് ഏതു കേസാണെങ്കിലും അങ്ങനെയാണ് എന്നും അഡ്വ ടി ബി മിനി പറയുന്നു . രാഹുൽ ഈശ്വർ ചുണ്ടി കാട്ടിയതു പോലെ കേസിൽ കുറെ കാര്യങ്ങൾ പൂർത്തീകരിച്ചിട്ടില്ല എന്ന പറയുന്നത് പ്രശ്നം തന്നെയാണ് .

വിചാരണ കോടതി ഇപ്പോൾ തന്നെ കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കാൻ തീരുമാനിക്കുമ്പോൾ കേസുമായി ബന്ധപ്പെട്ടിട്ടുള്ള കൂടതൽ ഇൻവെസ്റ്റിഗേഷൻ കേസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടുകൊണ്ടുള്ള അല്ലെങ്കിൽ ഈ കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ടിട്ടുള്ള കൊണ്ട് നടത്തേണ്ട അന്വേഷണം പൂർത്തീകരിക്കുക എന്നുള്ളത് അന്വേഷണ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടിയാണ് .

അപ്പോൾ ഇനി ഇതിൽ ഒരു തുടർ അന്വേഷണം നടക്കില്ല എന്ന മനസിലാക്കി കൊണ്ട് ഈ കേസിന്റെ വിചാരണ ഇനി പൂർത്തീകരിക്കുകയാണ് ഇപ്പോൾ കുറച്ച പുതിയ സാക്ഷികളെയും അതോടൊപ്പം അന്വേഷണ ഉദ്യോഗസ്ഥനെ കുടി വിസ്തരിച്ചു കഴിഞ്ഞാൽ വിചാരണ പൂർത്തീകരിക്കും . ആ സമയത്ത് ഞാൻ നാളെ വന്നിട്ട് കുറച്ചു കുടി തെളിവ് തരാം എന്ന് പറയാൻ പറ്റില്ല . അത് പൂർത്തീകരിച്ചില്ല എന്ന് പറയുന്നത് വീഴ്ച തന്നെയാണ് എന്നും മിനി പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണ റിപ്പോര്‍ട്ടും അനുബന്ധ കുറ്റപത്രവും ഫയലിൽ സ്വീകരിച്ച് വിചാരണ കോടതി. കഴിഞ്ഞ ദിവസമായിരുന്നു നിയമപരിശോധനകൾ പൂർത്തിയാക്കിയ ശേഷമുള്ള നടപടി. ഈ സാഹചര്യത്തിൽ കേസിൽ ഉടൻ തന്നെ വിചാരണ പുനഃരാരംഭിച്ചേക്കും. ഇനിയും വിചാരണ വൈകിപ്പിക്കാൻ സാധിക്കില്ലെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു. അതിനിടെ വിചാരണ കോടതിയിൽ പുതിയ ഹർജി നൽകിയിരിക്കുകയാണ് അതിജീവിത. കോടതി നടപടികളിൽ പങ്കെടുക്കണമെന്ന് ഉൾപ്പെടെ വ്യക്തമാക്കി കൊണ്ടാണ് ഹർജി.

കേസിൽ എട്ടാം പ്രതി ദിലീപിനെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തിക്കൊണ്ടാണ് നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ സംഘം പുതിയ കുറ്റപത്രം സമർപ്പിച്ചത്. തെളിവ് നശിപ്പിക്കാനം ഒളിച്ചുവെയ്ക്കാനും ദിലീപ് ശ്രമിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ നടന്റെ കൈയ്യിൽ ഉണ്ടെന്ന് ആവർത്തിക്കുകയാണ് അന്വേഷണ സംഘം.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ ടാബ് ദിലീപ് കണ്ടുവെന്നായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി. കേസിലെ വിഐപിയെന്ന് വിളിക്കപ്പെടുന്ന ആളാണ് ഈ ടാബ് നടന് വീട്ടിൽ എത്തിച്ച് നൽകിയതെന്നും ബാലചന്ദ്രകുമാർ മൊഴിയിൽ പറഞ്ഞിരുന്നു. ഈ മൊഴി ശരിയാണെന്ന നിലപാടിലാണ് അന്വേഷണ സംഘം. ദിലീപിന്റെ കൈയ്യിലോ മറ്റെവിടെയെങ്കിലുമോ ദൃശ്യങ്ങൾ ഉണ്ടാകാം എന്നും അത് മറച്ചുവെച്ചിരിക്കുകയാണെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

AJILI ANNAJOHN :