അജുവിന് പിറന്നാൾ ആശംസകളുമായി കുട്ടൻ…പോസ്റ്റ് വൈറൽ

നടൻ ദുൽഖർ സൽമാന്റെ ജന്മദിനമാണ് ഇന്ന്. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമായി നിരവധി പേരാണ് ആശംസകൾ അറിയിക്കുന്നത്. ഇപ്പോഴിതാ നിവിൻ പോളിയുടെ പിറന്നാൾ ആശംസ ശ്രദ്ധ നേടുകയാണ്. ബാംഗ്ലൂർ ഡെയ്സിലെ ചിത്രത്തിനൊപ്പമാണ് നിവിന്റെ പിറന്നാൾ ആശംസകൾ.

നടന്റെ പിറന്നാളുമായി ബന്ധപ്പെട്ട് രസകരമായ ഒരു കുറിപ്പാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചത്. ‘ജന്മദിനാശംസകൾ സഹോദരാ! സീതാരാമത്തിനും വരാനിരിക്കുന്ന വർഷങ്ങൾക്കും എല്ലാ ആശംസകളും! നിങ്ങൾ എന്നും ഉയരത്തിൽ പറക്കുന്നത് കാണാൻ കാത്തിരിക്കുകയാണ്’, പൃഥ്വി കുറിച്ചു.

അഭിനയത്തിനൊപ്പം നിർമാണരംഗത്തും സജീവമായിരിക്കുകയാണ് ദുൽഖർ ഇപ്പോൾ. ദുൽഖർ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൽ ഗ്രിഗറി ജേക്കബ് ആണ് നായകൻ. നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിഖില വിമൽ, അനുപമ പരമേശ്വരൻ, അനു സിതാര എന്നിവർ നായികമാരായി എത്തുന്നു.

Noora T Noora T :