എന്റെ പുതിയ സംരംഭം.. മധുരമുള്ള ഒരു സ്വപ്നം കൂടെ യഥാർഥ്യമാകുന്നു; രമേശ് പിഷാരടി

സംവിധായകനായും നടനായും മലയാളികളുടെ പ്രിയ താരമായി മാറുകയായിരുന്നു രമേഷ് പിഷാരടി. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. നടൻ പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ പുതിയ ബിസിനസ് സംരംഭം ആരംഭിക്കാൻ പോകുകയാണ് താരം.

കേക്ക് വിൽക്കുന്ന ‘കേക്ക് റീൽസ് കഫേ ബൈ ഫാരൻഹീറ്റ്375’ ആണ് പിഷാരടി തുടങ്ങാൻ പോകുന്നത്. എറണാകുളത്ത് ഒബ്രോൺ മാളിലാണ് പിഷാരടിയുടെ കേക്ക് കഫേ. ജൂലൈ 15 മുതൽ കഫേ ആരംഭിക്കും. പിഷാരടി തന്നെയാണ് ഇക്കാര്യം വീഡിയോയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

‘എന്റെ പുതിയ സംരംഭം.. മധുരമുള്ള ഒരു സ്വപ്നം കൂടെ യഥാർഥ്യമാകുന്നു.ഏവർക്കും സ്വാഗതം’ എന്നാണ് വളരെ വ്യത്യസ്തമായ വീഡിയോ പങ്കുവെച്ച് പിഷാരടി കുറിച്ചിരിക്കുന്നത്. കേക്കിനെ കുറിച്ചുള്ളൊരു കഥയും താരം പങ്കുവയ്ക്കുന്നുണ്ട്. മാമ്പള്ളി ബാപ്പു എന്നയാളാണ് വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെ ആദ്യത്തെ കേക്ക് ഉണ്ടാക്കിയതെന്നും പിഷാരടി വീഡിയോയിൽ പറയുന്നു.

Noora T Noora T :