പൃഥ്വിരാജിന്റെ ലംബോർഗിനി വിൽപനയ്ക്ക്‌

ആഢംബരകാറുകളോടും ബൈക്കുകളോടുമൊക്കെ ഏറെ പ്രിയമുള്ള താരമാണ് പൃഥ്വിരാജ് സുകുമാരൻ. മിനി കൂപ്പർ തുടങ്ങി റേഞ്ച് റോവർ, ബിഎംഡബ്ല്യു, ലംബോർഗിനി എന്നിങ്ങനെ അഢംബരകാറുകളുടെ വലിയൊരു കളക്ഷൻ തന്നെയാണ് പൃഥ്വിരാജിനുള്ളത്.

കഴിഞ്ഞ മാസം ലംബോർഗിനി ഹുറാകൻ മാറ്റി പൃഥ്വിരാജ് ലംബോർഗിനി ഉറുസ് വാങ്ങിയിരുന്നു. ഏകദേശം നാലരക്കോടി രൂപയാണ് ഉറുസിന്റെ ഇന്ത്യയിലെ വില. കൊച്ചിയിലെ പ്രീ ഓൺഡ് കാർ ഷോറൂമായ റോയൽ ഡ്രൈവിൽ നിന്നാണ് പൃഥ്വിരാജ് കാർ വാങ്ങിയത്. ഇവിടെ തന്നെയാണ് ആ പഴയ ഹുറാകൻ വിൽപനയ്ക്ക് വെച്ചിരിക്കുന്നത്.

ലംബോർഗിനി ഹുറാകന്റെ ഏറ്റവും പ്രശസ്തമായ എൽപി 580 എന്ന റിയർവീൽ ഡ്രൈവ് മോഡലാണിത്. ആകെ 1272 കിലോമീറ്റർ മാത്രമേ പൃഥിയുടെ ഹുറാകൻ ഓടിയിട്ടുള്ളു എന്നാണ് റോയൽ ഡ്രൈവ് പറയുന്നത്. പൂജ്യത്തിൽ നിന്ന് നൂറു കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും നാല് സെക്കൻഡിൽ താഴെ മാത്രം സമയം വേണ്ടി വരുന്ന സൂപ്പർ കറാണിത്. ഇതിന്റെ പരമാവധി വേഗം 320 കിലോമീറ്ററാണ്.

വഴി മോശമായതിനാൽ വീട്ടിലേക്ക് ലംബോർഗിനി കൊണ്ടുവരാൻ കഴിയില്ല എന്ന പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്റെ പ്രസ്താവനയാണ് ലംബോർഗിനി ഹുറാകന് വാർത്തയിൽ ഇടം നൽകിയത്. മല്ലിക സുകുമാരൻ ഒരു ചാനൽ ചർച്ചയിൽ നടത്തിയ പ്രസ്‍താവന സോഷ്യൽ മീഡിയ ട്രോളുകളായി ആഘോഷിക്കുകയായിരുന്നു. ആ ട്രോളുകൾ മല്ലികയെ ഏറെ വിഷമിപ്പിച്ചരുന്നു എന്ന് ഈയടുത്ത് പൂർണിമ ഇന്ദ്രജിത് പറഞ്ഞിരുന്നു.

Noora T Noora T :