ഫെഫ്ക ഡയറക്റ്റേഴ്സ് യൂണിയന്‍ സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു!

ഫെഫ്ക ഡയറക്റ്റേഴ്സ് യൂണിയന്‍ സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. വിലക്ക് നീക്കുകയും സിനിമ രംഗത്തെ സംഘടനകള്‍ക്ക് പിഴ ഈടാക്കുകയും ചെയ്ത കോമ്ബറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ കമ്ബനി ലോ അപ്പലറ്റ് ട്രിബ്യൂണല്‍ എന്നിവയുടെ ഉത്തരവുകള്‍ക്ക് എതിരെ ആണ് ഫെഫ്ക സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

വിലക്കിന് എതിരായ വിനയന്റെ പരാതി പരിഗണിച്ച കോമ്ബറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, 2017 മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ അമ്മ’യ്ക്ക് ക്ക് 4,00,065 രൂപയും രൂപയും ഫെഫ്കയ്ക്ക് 85,594 രൂപയും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് മൂന്ന് ലക്ഷത്തി 3,86,354 രൂപയും ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് യൂണിയന് 56,661 രൂപയും ചുമത്തിയിരുന്നു. ഈ പിഴ 2020 മാര്‍ച്ചില്‍ നാഷണല്‍ കമ്ബനി ലോ അപ്പലറ്റ് ട്രിബ്യൂണല്‍ ശരിവച്ചിരുന്നു. പിഴ ശിക്ഷയും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ ചോദ്യം ചെയ്തിട്ടുണ്ട്.

തെളിവുകള്‍ പരിഗണിക്കാതെയാണ് കോമ്ബറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഉത്തരവ് പുറപ്പടിവിച്ചത് എന്നാണ് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ വാദം. വിനയന്റെ വിലക്ക് നീക്കിയ ഉത്തരവുകള്‍ക്ക് എതിരെ ‘അമ്മ’ ഇത് വരെയും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടില്ല. വിനയന് പിഴ തുക ആയ നാല് ലക്ഷം രൂപ നല്‍കി തുടര്‍ നിയമ നടപടികള്‍ ഒഴിവാക്കാന്‍ ആണ് ‘അമ്മ’ ശ്രമിക്കുന്നത് എന്നാണ് സൂചന.

about vinayan

Vyshnavi Raj Raj :