ലോക്ക്ഡൗൺ വളരെ കുറഞ്ഞ ചെലവിൽ ജീവിക്കാൻ തന്നെ പഠിപ്പിച്ചു!കുറഞ്ഞ ബജറ്റിൽ ജീവിയ്ക്കാൻ അറിയാമായിരുന്നു, എന്നാൽ ഇത്രയും പറ്റുമെന്ന് ഇപ്പോഴാണ് മനസിലായത്…

അടുത്തിടെ മലയാളത്തില്‍ തമിഴ്, തെലുങ്ക് ഭാഷകളിലേത് പോലെ അര്‍ഹമായ പരി​ഗണന കിട്ടുന്നില്ലെന്നും അതിനാല്‍ മലയാള ചിത്രങ്ങളില്‍ പാടുന്നത് അവസാനിപ്പിക്കുകയാണെന്നും ദിവസം വിജയ് യേശുദാസ് വെളിപ്പെടുത്തിയത് ഏറെ ചര്‍ച്ചയായിരുന്നു, ഇതിന് പിന്നാലെയാണ് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് വിജയിയെ തേടിയെത്തിയിരിരുന്നു.ഗായകൻ നടൻ എന്നീ നിലകളിൽ ഏറെ പ്രശസ്തനാണ് വിജയ് യേശുദാസ് . ഇപ്പോഴിതാ ലോക്ക്ഡൗൺ കാലത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് അദ്ദേഹം. ലോക്ക്ഡൗൺ വളരെ കുറഞ്ഞ ചെലവിൽ ജീവിക്കാൻ തന്നെ പഠിപ്പിച്ചുവെന്നാണ് അദ്ദേഹം കേരളകൗമുദിയുമായുളള അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്.കുറച്ചുകൂടി കുറഞ്ഞ ബജറ്റിൽ ജീവിക്കാൻ പഠിച്ചു അത്രയേയുള്ളു. കുറഞ്ഞ ബജറ്റിൽ ജീവിയ്ക്കാൻ അറിയാമായിരുന്നു, എന്നാൽ ഇത്രയും പറ്റുമെന്ന് ഇപ്പോഴാണ് മനസിലായത്.

അടുത്തിടെ പുതിയ സംരംഭത്തിന് വിജയ് യേശുദാസ് തുടക്കം കുറിച്ചിരുന്നു.ലോകോത്തര സലൂണ്‍ ബ്രാന്‍ഡിന്റെ കേരളത്തിലെ ആദ്യ ബ്രാഞ്ചിന്റെ ബ്രാന്‍ഡ് അംബാസഡറും ചുമതലക്കാരനുമൊക്കെയായി സുഹൃത്തുക്കള്‍ക്കൊപ്പം വിജയ് എത്തുകയാണ്.പുരുഷന്‍മാര്‍ക്കായുള്ള ബ്യൂട്ടി സലൂണ്‍ രംഗത്തേയ്ക്കാണ് വിജയ് യേശുദാസ് ചുവടുവയ്ക്കുന്നത്.അടുത്ത സുഹൃത്തുക്കളായ വിജയ്,അനസ് നസിര്‍ തുടങ്ങിയവര്‍ക്ക് ഒപ്പമാണ് വിജയ് യേശുദാസ് പുതിയ സംരഭം തുടങ്ങുന്നത്.ദക്ഷിണേന്ത്യയില്‍ പല ബ്രാഞ്ചുകള്‍ തുടങ്ങാനുമാണ് തീരുമാനം.പുരുഷ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ എന്നതാണ് വിജയ് യേശുദാസ് ലക്ഷ്യമിടുന്നത്.ഹെയര്‍ സ്‌റ്റൈല്‍,വരന്റെ എല്ലാവിധ മേയ്ക്കപ്പ്,മസാജ്,ഫേഷ്യല്‍ തുടങ്ങിയ സേവനകളും കൊച്ചിയില്‍ തുടങ്ങുന്ന ഷോപ്പില്‍ ലഭ്യമാകും.ഓഗസ്റ്റ് മധ്യത്തോടെ കൊച്ചിയിലായിരിക്കും ഇതിന് ഔപചാരിക തുടക്കം കുറിക്കുക.

ഇപ്പോള്‍ കൊച്ചിയില്‍ പനമ്പള്ളി നഗറില്‍ ആദ്യ ശാഖയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.പ്രളയത്തിന്റെ പരിണിത ഫലങ്ങള്‍ക്കൊടുവില്‍ കോവിഡും കൂടിയായപ്പോള്‍ താന്‍ ഉള്‍പ്പെടെയുള്ള ഗായകര്‍ക്ക് ലഭിക്കേണ്ടിയിരുന്ന അവസരങ്ങള്‍ നഷ്ടപ്പെട്ടു.ചെന്നൈയില്‍ താമസിക്കുമ്പോള്‍ നാട്ടില്‍ എന്തെങ്കിലും ചെയ്യണമെന്നും മുന്നോട്ടുള്ള വഴി കണ്ടെത്തണമെന്നുമുള്ള ചിന്തയിലാണ് പുതിയ സംരംഭം ആരംഭിച്ചതെന്ന് വിജയ് പറഞ്ഞിരുന്നു.മലയാള പിന്നണി ഗാനരംഗത്ത് എത്തി 20 വർഷം തികയുകയാണ് വിജയ്.പൂമുത്തോളെ’ എന്ന ഗാനത്തിലൂടെ കഴിഞ്ഞ വർഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് വിജയ് നേടിയിരുന്നു.

ABOUT VIJAY YESUDAS

Vyshnavi Raj Raj :