ഇനി വില്ലനാകുന്നത് ദളപതിയുടെ മാത്രമല്ല ഉലകനായകൻറെയും വില്ലൻ മക്കൾ സെൽവൻ!

തമിഴിൽ മാത്രമല്ല മലയാളത്തിലും ഏറെ ആരധകരുള്ള നടനാണ് വിജയ് സേതുപതി.താരത്തിൻറെ സ്വഭാവികമായ അഭിനയം കൊണ്ട് തന്നെ ഏറെ ആരാധകരാണ് താരത്തിനുള്ളത്.തനിക്കു ലഭിക്കുന്ന വേഷം എന്താണെങ്കിലും അത് അതിന്റെ ഭംഗിയിൽ ചെയ്യുന്ന താരമാണ് വിജയ് സേതുപതി.അതുകൊണ്ട് തന്നെയാണ് താരത്തിന് ഇത്ര ഏറെ ആരാധകരും ഉണ്ടായത്.മക്കൾ സെൽവൻ വിജയ് സേതുപതിയെ ഇന്ത്യൻ സിനിമയിലെ തന്നെ ഇപ്പോഴത്തെ തലമുറയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാക്കി മാറ്റുന്നത്.വില്ലൻ വേഷങ്ങളിൽ എത്താനും താരത്തിന് യാതൊരു മടിയും ഉണ്ടാകാറില്ല.ലോകേഷ് കനകരാജ് ദളപതി വിജയ്‌യെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിൽ വിജയ് സേതുപതി ആണ് വില്ലൻ വേഷത്തിൽ എത്തുക എന്ന് നമ്മുക്ക് ഏവർക്കും അറിയാം.

ഇപ്പോഴിതാ ഉലക നായകൻ കമൽ ഹാസനെ നായകനാക്കി ഷങ്കർ ഒരുക്കുന്ന ഇന്ത്യൻ 2 എന്ന ചിത്രത്തിലും വില്ലനായി എത്താൻ ഒരുങ്ങുകയാണ് വിജയ് സേതുപതി എന്നുള്ള റിപ്പോർട്ടുകൾ ആണ് വരുന്നത്. അടുത്തിടെ കമൽ ഹാസനെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്ത വിജയ് സേതുപതി സ്റ്റേജിൽ വെച്ച് പരസ്യമായി തന്നെ അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ ഉള്ള ഒരു അവസരം തരണം എന്ന് അഭ്യർത്ഥിച്ചിരുന്നു. അതിനു പുറകെയാണ് ഇന്ത്യൻ 2 ൽ ഒരു നെഗറ്റീവ് വേഷം ചെയ്യാൻ മക്കൾ സെൽവൻ വിളിച്ചു എന്ന വാർത്ത വരുന്നത്. അടുത്ത വർഷം ഫെബ്രുവരിയിൽ ആയിരിക്കും ഈ ചിത്രത്തിൽ വിജയ് സേതുപതി ജോയിൻ ചെയ്യുക എന്നും റിപ്പോർട്ടുകൾ പറയുന്നു. ഏതായാലും ഇന്ത്യൻ 2 ൽ വിജയ് സേതുപതിയും ഉണ്ടെന്ന വാർത്ത ഒഫീഷ്യൽ ആയി പ്രഖ്യാപിക്കാൻ ഉള്ള കാത്തിരിപ്പിലാണ് മക്കൾ സെൽവൻ ആരാധകർ.

കാർത്തിക് സുബ്ബരാജ് ഒരുക്കിയ രജനികാന്ത് ചിത്രമായ പേട്ടയിലും വിജയ് സേതുപതി നെഗറ്റീവ് ഷേഡുള്ള വേഷത്തിൽ എത്തിയിരുന്നു. തമിഴിൽ കൂടാതെ തെലുങ്കിലും വില്ലൻ വേഷങ്ങൾ ചെയ്യുന്നുണ്ട് വിജയ് സേതുപതി ഇപ്പോൾ. അല്ലു അർജുന്റെ കൂടെ മക്കൾ സെൽവൻ അഭിനയിക്കുന്ന ചിത്രവും അടുത്ത വർഷം പുറത്തു വരും. ബ്ലോക്ക്ബസ്റ്റർ ചിത്രമായ ഇന്ത്യന്റെ രണ്ടാം ഭാഗം ആയ ഇന്ത്യൻ 2 എന്ന ചിത്രത്തിൽ സിദ്ധാർഥ്, കാജൽ അഗർവാൾ, രാകുൽ പ്രീത് സിങ്, ബോബി സിൻഹ എന്നിവരും അഭിനയിക്കുന്നുണ്ട്.

about vijay sethupathi and kamal hassan

Noora T Noora T :