വിജയ് നടത്തുവാന്‍ പോകുന്ന പ്രസംഗത്തിന് ഞാനും ആരാധകരെപ്പോലെ കാത്തിരിക്കുന്നു!

നികുതി വെട്ടിപ്പ് നടത്തിയതിനെ തുടർന്ന് നടൻ വിജയ്‌യെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിൽ എടുത്തതും ചോദ്യം ചെയ്തതുമൊക്കെ വലിയ വിവാദങ്ങളാണ് ആരാധകരിൽ ഉണ്ടാക്കുന്നത്.വിജയ് ചിത്രങ്ങളിലെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളും ചിത്രങ്ങളുടെ ഓഡിയോ ലോഞ്ചില്‍ നടന്‍ നടത്തിയ പ്രസംഗങ്ങളും സര്‍ക്കാരിനെ പ്രകോപിച്ചെന്നും അതാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിന് കാരണമായതെന്നും വ്യാപക വിമര്‍ശനമുണ്ടായിരുന്നു.

നിരവധി പേരാണ് വിജയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നത്. ഇപ്പോഴിതാ പുതിയ ചിത്രം മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചിനും ആ വേദിയില്‍ വിജയ് നടത്തുവാന്‍ പോകുന്ന പ്രസംഗത്തിനുമായി താനും ആരാധകരെപ്പോലെ തന്നെ കാത്തിരിക്കുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്. തന്റെ ഫേസ്ബുക്ക് പേജിലാണ് താരം ആ കാത്തിരിപ്പിനെ കുറിച്ച് വ്യക്തമാക്കിയത്.

കണക്കില്‍ പെടാത്ത ഒന്നും തന്നെ വിജയ്യുടെ പക്കല്‍ നിന്നും കണ്ടെടുക്കാനായില്ല എന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം വളരെ ആശ്വാസവും സന്തോഷവും പകര്‍ന്നിരിക്കുകയാണ്. ലോകേഷ് കനകരാജ് ഒരുക്കുന്ന മാസ്റ്ററിന്റെ ചിത്രീകരണത്തില്‍ വിജയ് ഇന്ന് വീണ്ടും ചേരുമെന്നാണ് അറിയുന്നത്.

about vijay issue

Vyshnavi Raj Raj :