വീണ്ടും സോഷ്യൽ മീഡിയ ഇളക്കിമറിച്ച് വൈഷ്ണവ;രവിവർമ ചിത്രങ്ങളിൽ കുസൃതി കണ്ണൻ!

ഇന്ന് സോഷ്യൽ മീഡിയയിലൂടെ ഒരുപാട് ആളുകളാണ് പെട്ടന്ന് വൈറലാകുന്നത് അതുപോലെ കഴിഞ്ഞ അഷ്ടമി രോഹിണി നാളിൽ വൈറലായ താരമാണ് വൈഷ്ണവി.കഴിഞ്ഞ നാളുകളിൽ താരം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.ലോകമെങ്ങും ആരാധകരുള്ള താരമായി മാറുകയായിരുന്നു ഈ കൃഷ്ണൻ.വളരെ ഏറെ സുന്ദരിയായാണ് താരം എത്തിയത് ഒപ്പം തന്നെ താരത്തിന്റെ നൃത്തവും,ഭാവവും വളരെ മനോഹരമാക്കുകയായിരുന്നു.

കഴിഞ്ഞ അഷ്ടമിരോഹിണി നാളിൽ ഉറിയടി കണ്ണനായി വന്ന് കാണികളെ കയ്യിലെടുത്ത സുന്ദരിക്കുട്ടിയാണ് വൈഷ്ണവ കെ സുനിൽ. കണ്ണന്റെ വിവിധ ഭാവങ്ങളിലുള്ള വൈഷ്ണവയുടെ ചിത്രങ്ങൾ പുറത്തുവന്ന് നിമിഷങ്ങൾക്കകം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇപ്പോഴിതാ രാജാ രവിവർമ ചിത്രങ്ങളുടെ മോഡലായി എത്തിയ വൈഷ്ണവയുടെ ചിത്രങ്ങൾ തരംഗമാവുകയാണ്. നാല് രവിവർമ ചിത്രങ്ങളുടെ മോഡലായാണ് വൈഷ്ണവ എത്തിയിരിക്കുന്നത്. രാഹുൽ രവി എന്ന യുവ ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ പകർത്തിയത്. അതിമനോഹരമാണ് ചിത്രങ്ങൾ.

about vaishnava

Noora T Noora T :