ഇതെന്താ ഉത്സവപ്പറമ്പോ;ബലൂണിൽ മുങ്ങിക്കുളിച്ച് അനുവും സംഘവും!

ഫ്‌ളവേഴ്‌സ് ചാനലിൽ വലിയ ജനശ്രദ്ധ നേടി മുന്നേറുന്ന റിയാലിറ്റി ഷോയാണ് സ്റ്റാർ മാജിക്. ടെലിവിഷൻ താരങ്ങളെ അണിനിരത്തി കോമഡിയും രസകരമായ മത്സരങ്ങളുമൊക്കെയായി പരിപാടി പൊടിപൊടിക്കുകയാണ്.എന്നാൽ ഇപ്പോളിതാ പരിപാടിയിൽ നൽകിയ ഒരു ടാസ്കിലെ രസകരമായ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.പരിപാടിയിലെ കുട്ടിത്താരം അനുവാണ് ചിത്രം ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചത്.ചിത്രത്തിൽ ശരീരം മുഴുവനും ബലൂൺ കെട്ടി നിൽക്കുന്ന അനുവും ബാക്കി മത്സരാർത്ഥികളുമാണുള്ളത്.എന്തായാലും ചിത്രം വളരെ പെട്ടന്ന് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.നിരവധി പേരാണ് അനു പങ്കുവെച്ച ചിത്രങ്ങൾക്ക് കമെന്റും
ലൈക്കും നൽകി രംഗത്തെത്തുന്നത്.

ചുരുങ്ങിയ കാലയളവിൽ ജനശ്രദ്ധ പിടിച്ചു പറ്റിയ പരിപാടിയാണ് സ്റ്റാർ മാജിക്.ലക്ഷ്മി മേനോൻ അവതാരികയായി എത്തിയ പരിപാടിയിൽ കോമഡി സ്റ്റാർസിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായ നെൽസൺ,ജോബി,തങ്കച്ചൻ,കൊല്ലം സുധി എന്നിവരുമുണ്ട്.ഇവർക്ക് പുറമെ സീരിയൽ താരങ്ങളും പരിപാടി ഭംഗിയാക്കുന്നുണ്ട്.സ്വാസിക,അനു, ഐശ്വര്യ,പ്രീതി ,റിമി,സാദിക തുടങ്ങി നിരവധി പേരാണ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നത്.രസകരമായ ടാസ്കുകളിലൂടെ മലയാളി പ്രേക്ഷകരെ ചിരിപ്പിച്ച് മുന്നേറുകയാണ് സ്റ്റാർ മാജിക്.

about star magic

Vyshnavi Raj Raj :