വിവാഹമോചനത്തിനു ശേഷം വീട്ടിൽ ആർക്കും ഭാരമാവരുതെന്ന് അച്ഛന് നിർബന്ധമുണ്ടായിരുന്നു;നടി നിഷ സാരംഗ്!

മലയാളികൾക്ക് മറ്റെല്ലാത്തിനേക്കാളും ഏറെ ഇഷ്ട്ടമുള്ള താരങ്ങളാണ് ഉപ്പും മുളകും താരങ്ങൾ.കേരളക്കര ഒന്നടങ്കം ഹൃദയത്തിലേറ്റായവരാണ് ഉപ്പും മുളകിലെ ഓരോ കഥാപത്രങ്ങൾ.മറ്റ് കണ്ണീർ പരമ്പരകളിൽ നിന്നും തീർത്തും വ്യത്യസ്തമായാണ് ഉപ്പും മുളകും ജൈത്രയാത്ര തുടരുന്നത്.ഓരോ കഥാപാത്രങ്ങളും സ്വഭാവിക അഭിയനയം കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കവർന്നുകൊണ്ടിരിക്കുകയാണ്.

കേരളക്കരഒന്നടങ്കം ഇപ്പോൾ ഉപ്പും മുളകും പ്രേക്ഷകരാണ്.കൂടാതെ താരങ്ങളാക്കായി ഒരുപാട് ഫാൻസ്‌ ക്ലബുകളും പ്രവർത്തിക്കുന്നുണ്ട് . ഉപ്പും മുളകും എന്ന ജനപ്രിയ പരമ്ബരയിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് നിഷ സാരംഗ്. ഒരു വയസ്സുള്ള പാറുക്കുട്ടി മുതല്‍ 24കാരനായ മുടിയന്‍ വരെയുള്ള അഞ്ചുമക്കളുടെ അമ്മയായ നീലുവിന്റെ വേഷം നിഷ മനോഹരമായി കൈകാര്യം ചെയ്യുന്നുണ്ട്. തന്റെ വിവാഹത്തെക്കുറിച്ചും ബന്ധം പിരിഞ്ഞതിനെക്കുറിച്ചും അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ താരം പങ്കുവച്ചു.

ഒരുപാട്കു പ്രേശ്നങ്ങൾ കടന്നാണ് താരം ഇവിടെ എത്തുന്നത്. ബന്ധത്തിലുള്ള ഒരാളെയാണ് നിഷ വിവാഹം ചെയ്തത്. അതും പത്താം ക്ലാസിലെ പരീക്ഷ കഴിഞ്ഞയുടനെ. അതിനെക്കുറിച്ച്‌ താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ‘എന്റെ അച്ഛന് എന്നെ നേരത്തെ വിവാഹം കഴിപ്പിക്കണം എന്നായിരുന്നു ആഗ്രഹം. കാരണം, അദ്ദേഹം വളരെ വൈകിയാണ് വിവാഹം ചെയ്തത്. അതുകൊണ്ട് വിവാഹം വൈകിപ്പിക്കണ്ട എന്നത് അച്ഛന്റെ തീരുമാനമായിരുന്നു. അച്ഛന്റെ മൂത്ത പെങ്ങളുടെ മകനെയാണ് ഞാന്‍ വിവാഹം കഴിച്ചത്. അദ്ദേഹത്തിന് എന്നെ ഇഷ്ടമാണെന്നു കണ്ടപ്പോള്‍ അതു തന്നെ നടത്തുകയായിരുന്നു. പത്താം ക്ലാസിലെ പരീക്ഷ കഴിഞ്ഞ് അടുത്ത ആഗസ്റ്റില്‍ എന്റെ വിവാഹം നടന്നു. വലിയ ആഘോഷമായിട്ടായിരുന്നു വിവാഹം. വളരെ പെട്ടന്നു തന്നെ രണ്ടു മക്കളായി. വിവാഹത്തിനു ശേഷം കുറച്ചു പ്രശ്നങ്ങളൊക്കെയുണ്ടായി. അങ്ങനെ ഞാനെന്റെ വീട്ടിലേക്ക് തിരികെ പോന്നു. ഇടയ്ക്ക് പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്ത്, ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയെങ്കിലും അധികകാലം അതു നീണ്ടു നിന്നില്ല. ഒടുവില്‍ ഞങ്ങള്‍ വിവാഹമോചനം നേടി.’

വിവാഹമോചനത്തിനു ശേഷം തന്റെ വീട്ടില്‍ തന്നെയായിരുന്നുവെങ്കിലും വിവാഹമോചിതയായ ഒരു പെങ്ങള്‍ വീട്ടിലുണ്ടാകുന്നത് ഒരു ഭാരമായി ആര്‍ക്കും തോന്നരുത് എന്ന് നിര്‍ബന്ധം അച്ഛന് ഉണ്ടായിരുന്നതായി നിഷ പറയുന്നു. അതുകൊണ്ട് തന്ന്റെ രണ്ടു മക്കളുമായി അച്ഛന്റെ സഹായത്തോടെ വാടക വീട്ടിലേയ്ക്ക് മാറി. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അച്ഛന്‍ പെട്ടെന്ന് മരിച്ചു. അത് പ്രതീക്ഷിക്കാത്ത സംഭവമായിരുന്നുവെന്നും അച്ഛന്റെ മരണത്തിലൂടെ തന്റെ മാനസികനില തെറ്റുമോ എന്നു പോലും ഭയപ്പെത്തിരുന്നതായും നിഷ പങ്കുവച്ചു.

about uppum mulakum actress nisha sarang

Sruthi S :