പാറുക്കുട്ടിയ്ക്ക് എന്തോ പറ്റി? നീലുവിനോട് അടുപ്പം കുറഞ്ഞു, ഉപ്പും മുളകും കണ്ട ആരാധകർ ചോദിക്കുന്നു!

ഉപ്പും മുളകും,ഫ്ളവർസിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന ഈ ഈ പരമ്പര ഇപ്പോൾ മലയാളി പ്രേക്ഷകരുടെ ദൈനദിന ജീവിതത്തിലെ ഒരു ഘടകമായി മാറി കഴിഞ്ഞിരിക്കുകയാണ്.മലയാള ടെലിവിഷൻ ചരിത്രത്തിൽ ആരാധകർ ഇത്രയധികം ഏറ്റെടുത്ത ഒരു പരമ്പര ഉണ്ടോയെന്ന് സംശയമാണ്.പരമ്പരയിലെ ഓരോ കഥാപാത്രവും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവർ.അത് കൂടുതൽ ബോധ്യമായത് ലച്ചുവെന്ന കഥാപാത്രം പരമ്പരയിൽ നിന്നും വിട്ടുനിന്നപ്പോഴാണ്.ഇതുവരെ ഇല്ലാത്ത അല്ലങ്കിൽ കണ്ടിട്ടില്ലാത്ത പ്രതികരണമായിരുന്നു ആളുകളുടെ ഭാഗത്ത് നിന്നും ജൂഹി പിന്മാറിയപ്പോൾ ഉണ്ടായത്.

എന്നാല്‍ കൊറോണ കാരണം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ടില്‍ പോയ കുഞ്ഞ് താരം തിരികെ വന്നത് കഴിഞ്ഞ ദിവസം മുതലാണ്. അതുവരെ ആരാധകരും നിരാശയിലായിരുന്നു. വമ്ബന്‍ തിരിച്ച്‌ വരവ് നടത്തിയ പാറുക്കുട്ടിയെ കുറിച്ചുള്ള പോസ്റ്റുകളുമായി എത്തുകയാണ് ആരാധകര്‍.

കുറച്ച്‌ നാളത്തെ ഇടവേളക്ക് ശേഷം നമ്മുടെ പാറൂസിന്റെ റീ-എന്‍ട്രി. നീലുചേച്ചിയുടെ അകത്തു നിന്നുള്ള വരവില്‍ കയ്യില്‍ പാറുവിനെ കണ്ടപ്പോ വല്ലാത്തൊരു സന്തോഷമാണെന്നാണ് ആരാധകര്‍ പറയുന്നത്. മാത്രമല്ല പാറുവിന് മാസ്‌ക് ഇട്ട് കൊടുക്കുന്ന ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കൊറോണയുടെ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കുഞ്ഞുങ്ങള്‍ക്കും മാസ്‌ക് വേണമെന്ന നല്ലൊരു സന്ദേശമാണ് പാറുക്കുട്ടിയും പറയുന്നത്.

അതേ സമയം അശ്വതി നായര്‍ എന്ന നടി കൂടി വന്നതിന്റെ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്. ലെച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ജൂഹി റുസ്തഗി പോയതിന് പിന്നാലെയാണ് ലോക്ഡൗണ്‍ വന്നതും പരമ്ബര നിര്‍ത്തി വെച്ചതും. കൊറോണയുടെ പ്രശ്നങ്ങള്‍ കാരണം പാറുക്കുട്ടിയ്ക്കും തിരിച്ച്‌ വരാന്‍ സാധിച്ചിരുന്നില്ല. ആ സമയത്താണ് പാറുവിന് ഒരു കുഞ്ഞനിയന്‍ കൂടി പിറക്കുന്നത്.

അനിയനൊപ്പമുള്ള കുഞ്ഞുതാരത്തിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം വൈറലായിരുന്നു. കഴിഞ്ഞ എപ്പിസോഡ് മുതല്‍ പാറുക്കുട്ടി തിരികെ വന്നെങ്കിലും എല്ലാവരോടും ഒരു അടുപ്പ കുറവ് കാണിക്കുന്നുണ്ടോ എന്ന സംശയവും പ്രേക്ഷകര്‍ക്കുണ്ട്. നീലുവും ബാലുവുമൊക്കെ അവളുടെ അച്ഛനെയും അമ്മയെയും പോലെയാണെങ്കിലും കുറേ നാളുകള്‍ക്ക് ശേഷം തിരിച്ച്‌ വന്നപ്പോള്‍ പാറുക്കുട്ടി മുഡ് ഔട്ടാണോന്ന് ചോദ്യം.

എന്തായാലും പുതിയ എപ്പിസോഡില്‍ ഒരു വീടിനുള്ളില്‍ കുടുങ്ങി പോയ ബാലുവിനെയാണ് കാണിക്കുന്നത്. ഭാര്യയും മക്കളുമെല്ലാം ബാലുവിനെ അന്വേഷിച്ച്‌ നടക്കുന്നുണ്ടെങ്കിലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണെന്നാണ് പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഇന്നത്തെ എപ്പിസോഡിലൂടെ അറിയാം.

about uppum mulakum

Vyshnavi Raj Raj :