നിങ്ങൾ എന്റെ ആരാധകർ മാത്രമല്ല,മറിച്ച്‌ എന്റെ കുടുംബം തന്നെയാണ്;ലക്ഷ്മി നക്ഷത്ര പങ്കുവച്ച വീഡിയോ വൈറൽ!

മുൻ നിര അവതാരകരുടെ പേരിനൊപ്പം ചുരുങ്ങിയ സമയം കൊണ്ട് എത്തപ്പെട്ട ഒരു അവതാരക ആണ്
ലക്ഷ്മി നക്ഷത്ര.സ്വതസിദ്ധമായ അവതരണ ശൈലിയും, സോഷ്യൽ മീഡിയയിലൂടെയുള്ള താരത്തിന്റെ ഇടപെടലുകളും ആകാം പ്രേക്ഷകർ ചുരുങ്ങിയ സമയം കൊണ്ട് ഈ അവതാരകയെ നെഞ്ചേറ്റിയത്.
സോഷ്യൽ മീഡിയിൽ സജീവമായ താരം അടുത്തിടെ നിരവധി നൊസ്റ്റാൾജിക് പോസ്റ്റുകളാണ് പങ്ക് വയ്ക്കുക. ഇപ്പോളിതാ ലക്ഷ്മി പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്. ലക്ഷ്മി പാട്ട് പാടുന്നത് ഒരു ഫ്ലിപ് ബുക്ക് ആക്കിയിരിക്കുകയാണ് താരത്തിന്റെ ആരാധകനായ ഷിനു സുധാകര്‍ എന്ന കലാകാരന്‍.

‘പാട്ട് പാടുന്നത് എന്റെയൊരു പാഷനാണ്, എന്നാല്‍ ഞാന്‍ പാടുന്നത് കേള്‍ക്കുന്നത് മറ്റൊരാളുടെ പാഷനാണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടുപ്പോയി. എന്റെ ആരാധകരിലൊരാളായ ഷിനു സുധാകര്‍ വരച്ച എന്റെയീ ഛായാചിത്രങ്ങള്‍ ശരിക്കും വളരെ മികച്ചതാണ്. പാടുന്ന ഓരോ അക്ഷരങ്ങളും വാക്കുകളും ചിത്രമാക്കുക എന്നതും, അത് പാട്ടുമായി യോജിപ്പിക്കുക എന്നതും തീര്‍ത്തും അതിശയകരമാണ്.

ഇങ്ങനൊരു ഫ്ലിപ് പുസ്തകം ഉണ്ടാക്കി തന്നതിന്, നിങ്ങളുടെ വിലയേറിയ സമയം ഇതുനു വേണ്ടി ചെലവഴിച്ചതിന്, നിങ്ങളുടെ കഴിവുകള്‍ മനസ്സിലാക്കിത്തന്നതിന് ഹൃദയത്തില്‍നിന്നുള്ള സന്തോഷം അറിയിക്കട്ടെ. നിങ്ങളൊന്നും എന്റെ വെറും ആരാധകരല്ല, മറിച്ച്‌ നിങ്ങളെല്ലാവരും എന്റെ കുടുംബം തന്നെയാണ്’ എന്നാണ് വീഡിയോ പങ്കുവെച്ച്‌ കൊണ്ട് ലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

about lekshmi nakshathra

Vyshnavi Raj Raj :