ഇനി സോഷ്യൽ മീഡിയയിൽ ഉണ്ടാകില്ല;ഉറച്ച തീരുമാനത്തിൽ ഉണ്ണി മുകുന്ദൻ!

സമൂഹമാധ്യമങ്ങളില്‍ നിന്ന് താന്‍ താല്‍ക്കാലിക അവധിയെടുക്കുകയാണെന്ന് ഉണ്ണി മുകുന്ദന്‍‌.ഉണ്ണി തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി ഈ വിവരം ആരാധകരുമായി പങ്കുവച്ചത്.
അഭിനയിക്കാനിരിക്കുന്ന പുതിയ ചിത്രത്തിന്‍റെ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ടാണ് തീരുമാനമെന്നും താരം അറിയിച്ചു. ‘മേപ്പടിയാന്‍’ എന്ന പുതിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്‌ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചതിനാലാണ് ഉണ്ണി സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ട് നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

പഴയ സ്റ്റാമ്ബ് പേപ്പറിന്റെ മാതൃകയിലുള്ള പ്രതലത്തിന്മേല്‍ എഴുതിയ രൂപത്തിലുള്ള കുറിപ്പാണ് ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ഇംഗ്ളീഷിലാണ് കുറിപ്പ്. ചിത്രത്തിന്റെ പ്രചാരണത്തിന് തുടക്കമിടാനാണ് ഉണ്ണി ഈ മാര്‍ഗം സ്വീകരിച്ചതെന്നാണ് അനുമാനം.
ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ:

‘സുഹൃത്തുക്കളെ, മേപ്പടിയാന്‍റെ പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചിരിക്കുന്നതിനാല്‍ എന്‍റെ എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്നും അവധിയെടുക്കുകയാണ്. ഒപ്പമുള്ളവര്‍ എനിക്കുവേണ്ടി ആ ഹാന്‍ഡിലുകള്‍ കൈകാര്യം ചെയ്യുകയും പ്രോജക്ടിന്‍റെ വിവരങ്ങള്‍ നിങ്ങളെ അറിയിക്കുകയും ചെയ്യും. ഇനി തീയേറ്ററില്‍ കാണാം! നന്ദി, നിങ്ങളുടെ ഉണ്ണി മുകുന്ദന്‍’.

about unni mukundan

Vyshnavi Raj Raj :