ടൊവിനോ തോമസ് നായകനായ കല്‍ക്കി എന്ന സിനിമയിലെ ബി.ജി.എം വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ് ഇപ്പോൾ. ലോകത്തെ ഏറ്റവും വേഗതയേറിയ അത്ലറ്റുകളിൽ ഒരാളായ ഉസൈന്‍ ബോള്‍ട്ടിനൊപ്പമാണ് ഇപ്പോൾ ഈ ബിജിഎം തരംഗമാകുന്നത്. ജീവിതം ഒരു യാത്രയാണ്, നിങ്ങള്‍ നിങ്ങളില്‍ തന്നെ വിശ്വസിക്കുക എന്ന കുറിപ്പോടെയാണ് ഉസൈൻ ബോൾട്ട് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താരം പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഉസൈന്‍ ബോള്‍ട്ട് നൂറ് മീറ്റര്‍ ഓട്ടത്തില്‍ കുറിച്ച ലോക റെക്കോര്‍ഡ് ഇന്നും മറ്റാർക്കും തിരുത്താൻ സാധിച്ചിട്ടില്ല. തുടർച്ചയായി മൂന്ന് ഒളിംപിക്സുകളിൽ 100, 200 മീറ്ററുകളിൽ സ്വർണം സ്വന്തമാക്കിയ ഉസൈൻ ബോൾട്ടിനൊപ്പം ഇപ്പോൾ തങ്ങളുടെ പ്രിയ യുവതാരത്തിൻ്റെ ബിജിഎം കസറുന്നതിൻ്റെ സന്തോഷത്തിലാണ് ടൊവിനോയുടെ ആരാധകരും. സംഗീതം ഒരുക്കിയ ജേക്ക്സ് ബിജോയ്യും ഇതിലെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ടൊവിനോ തോമസിനെ നായകനാക്കി പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്ത ചിത്രമാണ് കല്‍ക്കി. സുവിന്‍ കെ. വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നായിരുന്നു ചിത്രം നിർമ്മിച്ചത്.
about tovino