നവീനെ ചുംബിച്ച് ഭാവന; കണ്ണുത്തള്ളി ആരാധകർ !

മലയാള സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഭാവന. ഒരിടവേളയ്ക്ക് ശേഷം കന്നട സിനിമയിലൂടെ മടങ്ങി വരികയാണ് ഭാവന. ഇന്ന് ഭാവനയുടെ മൂന്നാം വിവാഹ വാര്‍ഷികമാണ്.മൂന്നാം വിവാഹവാർഷിക ദിനത്തിൽ ഭർത്താവ് നവീനിന്റെ കവിളത്ത് ചുംബിച്ച് നടി ഭാവന. ഇൻസ്റ്റഗ്രാമിലാണ് ഭാവന ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. എന്നും, എന്നെന്നും നിന്നെ മാത്രമാണ് സ്വീകരിക്കുക എന്ന സ്നേഹം തുളുമ്പുന്ന ക്യാപ്ഷ്യനോട്‌ കൂടിയാണ് ഭാവന ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2018 ജനുവരി മാസത്തിലായിരുന്നു ഭാവനയുടെയും നവീനിന്റെയും വിവാഹം.

തന്റെ പ്രിയപ്പെട്ടവന് വിവാഹവാര്‍ഷിക ആശംസകള്‍ നേരുകയാണ് പോസ്റ്റിലൂടെ ഭാവന. ഞാന്‍ നിന്നെ തിരഞ്ഞെടുത്തു. ഒരു ശങ്കയുമില്ലാതെ നിന്നെ ഞാന്‍ വീണ്ടും വീണ്ടും തിരഞ്ഞെടുക്കും. തിരഞ്ഞെടുത്തു കൊണ്ടേയിരിക്കും. സന്തോഷകരമായ വിവാഹ വാര്‍ഷികാശംസകള്‍ എന്റെ പ്രണയമേ എന്നായിരുന്നു ഭാവന കുറിച്ചത്. നവീന്റെ കവിളില്‍ ചുംബനം നല്‍കുന്ന ചിത്രങ്ങളും ഭാവന പങ്കുവച്ചിട്ടുണ്ട്.

about bavana

Revathy Revathy :