തന്റെ തെറ്റ് അല്ലാഞ്ഞിട് കൂടി കന്യകാത്വം നഷ്ടപെട്ട പെൺകുട്ടി എന്ന ലേബൽ ഉള്ളയാളെ സ്വീകരിക്കാൻ സമൂഹം ഒരുക്കമല്ല!

മലയാളികളുടെ ഇഷ്ടതാരങ്ങളാണ് ജയസൂര്യയും സ്വാതി റെഡ്ഡിയും. ഇരുവരും തകർത്ത് അഭിനയിച്ച ചിത്രമാണ് തൃശൂർ പൂരം. നവാഗതനായ രാജേഷ് മോഹനൻ സംവിധാനം ചെയ്ത ‘തൃശൂർ പൂരത്തിന്റെ ഒരു രംഗത്തിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവതി.

കുറിപ്പ് ഇങ്ങനെയാണ്…തൃശ്ശൂർ എന്ന സിനിമയിലെ ഈ രംഗം കണ്ടപ്പോൾ തോന്നിയ കുറച്ചു കാര്യങ്ങൾ. നായകനെ തളർത്താൻ ഉള്ള ഏറ്റവും നല്ല മാർഗം ആണ് നായകന്റെ വീട്ടിൽ ഉള്ള എതെങ്കിലും ഒരു സ്ത്രീയെ ലൈം-ഗിക ചൂഷണം ചെയുക എന്നത്.

ഇനി യഥാർത്ഥ ജീവിതത്തിലേക്കു വന്നാൽ, ഒരു സ്ത്രീയെ നിശബ്ദ ആകാൻ, അവളോടുള്ള പ്രതികാരം തീർക്കാൻ ഉള്ള മാർഗം ആണ് അവളെ റേ-പ്പ് ചെയുക എന്നത് . അതിൽ 99% കേസുകളിലും റേ-പ്പ് ചെയൂന്നവരുടെ അജണ്ട വിജയിക്കുന്നു.ഇനി ഇത് വിജയിക്കാൻ ഉള്ള കാരണം എന്ത്‌? ഒറ്റ ഉത്തരമേ ഒള്ളു സ്ത്രീകൾക് ഏറ്റവും പ്രധാനം അവളുടെ പരിശുദ്ധ ആണ് അത് നഷ്ടപ്പെട്ടാൽ അവളുടെ ജീവിതം തീർന്നു എന്ന് ഈ സമൂഹം ഒരു നിയമം ആയി അടിച്ചുറപ്പിച്ചു വെച്ചിരിക്കുന്നു. ഇത് ഒരു തരത്തിലും അംഗീകരിക്കാൻ പറ്റാത്തത് ഇങ്ങനെയുള്ള റേപ്പ് കേസുകൾ വരുമ്പോഴാണ്.

ഇവിടെ കുറ്റവാളിയെക്കാൾ ദുരിതം പിന്നീട് ജീവിതം മുഴുവൻ അനുഭവിക്കേണ്ടി വരുന്നത് ഇരയാണ്. കാരണം തന്റെ തെറ്റ് അല്ലാഞ്ഞിട് കൂടി കന്യകാത്വം നഷ്ടപെട്ട പെൺകുട്ടി എന്ന ലേബൽ ഉള്ളയാളെ സ്വീകരിക്കാൻ സമൂഹം ഒരുക്കമല്ല എന്നുള്ളത്കൊണ്ടാണ്. അതിന്റെ ഫലമായി പിന്നീട് ഒരു നല്ല സന്തോഷകരമായ ജീവിതമോ, ഒരു വിവാഹമോ പോലും അവർക്ക് ഉണ്ടാകുന്നില്ല.ഈ നാണക്കേട് മാത്രം ഭയന്നാണ് ഒരുപാട് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നതും, ആത്മ ഹത്യകൾ ഉണ്ടാകുന്നതും, ഇര,നിർ ഭയ എന്ന ഓമനപ്പേരുകൾ ഇട്ടു വിളിച്ചു അവരുടെ ഐഡന്റിറ്റി നഷ്ടപ്പെടുത്താതെ നോക്കുന്നതും.


ഇങ്ങനെയുള്ള രംഗങ്ങൾ കാണുമ്പോൾ ഈ കൺസെപ്റ്റ് സ്ത്രീക്കു എല്ലാം കന്യ കത്വം ആണ് എന്ന് വീണ്ടും വീണ്ടും വിളിച്ചു പറയുകയല്ലേ എന്ന് തോന്നുന്നു. സമൂഹത്തിന്റെ ഈ കാഴ്ചപ്പാട് എന്ന് മാറും. (കന്യ കാത്വം എന്നത്കൊണ്ട് ഞാൻ ഇവിടെ ഉദേശിച്ചത് സമൂഹത്തിന്റെ പൊതുവായ ഒരു കാഴ്ചപ്പാടിനെയാണ്. ഈ ചിന്ത ആയിരിക്കണം ഇരയെ ഒറ്റപ്പെടുത്താൻ ഉള്ള ഒരു പ്രധാന കാരണം എന്നാണ് എനിക്ക് തോന്നിയത്. എത്ര ആലോചിച്ചിട്ടും മറ്റൊരു കാരണം എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.
പക്ഷെ റേപ്പ് എന്നു പറയുന്നത് കന്യകാത്വം നഷ്ടപ്പെടൽ അല്ല, അതിനു ക്രൂരമായ മറ്റു വശങ്ങൾ ഉണ്ട്. ഇരയാക്കപ്പെട്ട ഒരു സ്ത്രീയെ (കന്യ കാ ത്വം നോക്കി അല്ല) ഒരു വിചിത്ര ജീവി എന്നാ രീതിയിൽ നോക്കി കണ്ടു ഒറ്റപെടുത്തുന്നത് അവസാനിപ്പിക്കണം എന്നാണ് ഞാൻ ഈ പോസ്റ്റ്‌ കൊണ്ട് ഉദേശിച്ചത്.

about thrissur pooram movie

Vyshnavi Raj Raj :