ലോക്ക് ഡൗണിനിടെ കൊടൈക്കനാലില്‍ അടിച്ചു പൊളിക്കാനെത്തിയ നടന്മാർക്കെതിരെ കേസ്!

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ കൊടൈക്കനാലില്‍ അടിച്ചുപൊളിക്കാനെത്തിയ നടന്മാരായ സൂരിക്കും വിമലിനുമെതിരെ പോലീസ് കേസെടുത്തു.

ഈ മാസം പതിനാറിനായിരുന്നു ഇവര്‍ കൊടൈക്കനാലില്‍ എത്തിയത്. മധുര, തിരിച്ചിറപ്പളളി സ്വദേശികളായ ഇവരുടെ പക്കല്‍ ജില്ല വിട്ടുളള യാത്രയ്ക്ക് കരുതേണ്ട ഈ- പാസ് ഉണ്ടായിരുന്നില്ല. ഒപ്പം മറ്റ് അനുമതി പത്രങ്ങളും ഇവരുടെ പക്കലുണ്ടായിരുന്നില്ല.

കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ജില്ല അതിര്‍ത്തിവിട്ട് യാത്ര ചെയ്യണമെങ്കില്‍ ഇ-പാസ് നിര്‍ബന്ധമാണ്. ഇതില്ലാതെയാണ് ജില്ല കടന്ന് കൊടൈകനാലിലെ വിനോദസഞ്ചാര കേന്ദ്രത്തിലെത്തില്‍ നടന്മാര്‍ എത്തിയത്. അതേസമയം സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ച്‌ കയറിയതിന് ഇവരില്‍ നിന്ന് 2000 രൂപ വീതം വനം വകുപ്പും പിഴ ഈടാക്കിയിട്ടുണ്ട്.

കൊടൈക്കനാലില്‍ എത്തിയ ഇവരെ വിനോദ സഞ്ചാരപ്രദേശങ്ങളില്‍ കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍നന്നായിരുന്നു പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. തമിഴ്നാട്ടില്‍ കൊവിഡ് പടര്‍ന്നുപിടിക്കുന്നതിനാല്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളുള്‍പ്പടെ അടഞ്ഞുകിടക്കുകയാണ്. ഇവിടെ സന്ദര്‍ശിക്കുന്നതിനും വിലക്കുണ്ട്. ഇതുലംഘിച്ചാണ് ഇരുവരും കൊടൈക്കനാലില്‍ എത്തിയത്.

about tamil movie actors

Vyshnavi Raj Raj :