ഇങ്ങനെയുള്ള കമന്റിടുന്നവർ ഭാവിയിൽ സ്ത്രീ പീഡനങ്ങൾ നടത്താൻ സാദ്ധ്യതയുള്ളവരാണ്;സ്വര ഭാസ്ക്കർക്ക് വന്ന മോശം കമന്റിന് മാദ്ധ്യമപ്രവർത്തകയുടെ ചുട്ട മറുപടി!

സോഷ്യൽ മീഡിയയിൽ ഒരുപാട് വിവാദങ്ങൾക്ക് ഇരയായ നടിയാണ് സ്വര ഭാസ്ക്കർ. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് ഐക്യദാർഡ്യവുമായി സ്വര ഭാസ്ക്ക രംഗത്തെത്തിയത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.വളരെ രസകരമായി രീതിയിൽ ട്വിറ്റർ വഴി പുതുവർഷത്തെ വരവേറ്റ താരത്തിന് അങ്ങേയറ്റം മോശമായ കമന്റുകളെയും ലൈംഗികചുവയുള്ള പദപ്രയോഗങ്ങളെയുമാണ് നേരിടേണ്ടതായി വന്നത്.

2019ലെ സ്ഥായിയായ മുഖഭാവം! വിട 2019, നിന്നെ അത്രയ്ക്ക് എനിക്ക് മിസ് ചെയ്യില്ല. ഹലോ 2020! എന്നെ ഈ അവസ്ഥയിലാക്കുന്ന എന്നോട് ചെയ്യരുത്!’. ഇമോജികളുടെ അകമ്പടിയോടെ സ്വര ഇങ്ങനെയായിരുന്നു ട്വിറ്ററിലൂടെ പുതുവർഷത്തെ വരവേറ്റത്. കൈമുട്ടുകൾ കുത്തി താൻ സോഫയിൽ കിടക്കുന്ന ചിത്രവും നടി കുറിപ്പിനൊപ്പം നൽകിയിരുന്നു. പക്ഷെ, ട്വീറ്റിനെ അതിന്റെ സ്പിരിറ്റിൽ മനസിലാക്കുന്നതിന് പകരം അങ്ങേയറ്റം മോശം കമന്റുകളുമായാണ് ട്വിറ്ററാറ്റികൾ പ്രതികരിച്ചിരിക്കുന്നത്.

നിരവധി പേർ സ്വരയെ പിന്തുണച്ചുകൊണ്ടും രംഗത്തെത്തി.ഇങ്ങനെയുള്ള കമന്റുകൾ എല്ലാവരും കാണണമെന്നും ഭാവിയിൽ സ്ത്രീപീഡനങ്ങൾ നടത്താൻ സാദ്ധ്യതയുള്ളവരാണ് ഇങ്ങനെയുള്ള കമന്റുകൾ പോസ്റ്റ് ചെയുന്നതെന്നും, അക്കാര്യം ഇവരുടെ കുടുംബങ്ങൾ മനസിലാക്കണമെന്നും സ്വരയെ പിന്തുണച്ചെത്തിയവരുടെ കൂട്ടത്തിലുള്ള മാദ്ധ്യമപ്രവർത്തക രോഹിണി സിംഗ് അഭിപ്രായപ്പെടുന്നുണ്ട്. ഇത്തരം മനസ്ഥിതിയും കൊണ്ടുനടക്കുന്ന പുരുഷന്മാരെ തിരിച്ചറിയണമെന്നും തുറന്ന് കാട്ടണമെന്നും രോഹിണി ചൂണ്ടിക്കാട്ടുന്നു.

about swara bhaskar

Vyshnavi Raj Raj :