പെയിന്‍റര്‍ വിന്‍സന്‍റ് വാന്‍ഗോഗും സുശാന്തും മരിച്ചത് 34മത്തെ വയസിൽ.. രണ്ടും ആത്മഹത്യ… സുശാന്തിന്റെ ട്വിറ്റെര്‍ കവര്‍ ചിത്രം സൂചിപ്പിക്കുന്നത്!

ബോളിവുഡ് ചലച്ചിത്ര താരം സുശാന്തിന്റെ മരണം അക്ഷരത്തില്‍ എല്ലാവരെയും ഞെട്ടിച്ചു.വളരെയേറെ ചര്‍ച്ചകളാണ് സാമൂഹ്യമാധ്യമങ്ങളും മറ്റുമായി നടക്കുന്നത്. സുശാന്തിന്റെ ഓരോ പോസ്റ്റിനും പല അര്‍ത്ഥതലങ്ങളാണ് ഓരോ ആളുകള്‍ കണ്ടെത്തുന്നത്.

ഇപ്പോള്‍ എല്ലവരും സുശാന്തിന്റെ ട്വിറ്റെര്‍ കവര്‍ ചിത്രത്തിന്റെ പുറകെയാണ്. സുശാന്തിന്റെ ആത്മഹത്യയുമായി ഈ ചിത്രത്തിന് ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍.

ലോക പ്രശസ്ത പെയിന്‍റര്‍ വിന്‍സന്‍റ് വാന്‍ഗോഗിന്‍റെ ‘നക്ഷത്രങ്ങള്‍ നിറഞ്ഞ രാത്രി’ എന്ന പെയിന്‍റിങ്ങാണ് സുശാന്ത് തന്‍റെ ട്വിറ്ററിന്‍റെ കവര്‍ ഇമേജ് ആക്കിയിരുന്നത്. വളരെ കൌതുകരമായ കാര്യമായി ചൂണ്ടിക്കാട്ടുന്നത് വാന്‍ഗോഗും സുശാന്തും മരിച്ചത് 34മത്തെ വയസിലാണ്. അതുമാത്രമല്ല രണ്ടുപേരും ആത്മഹത്യ ചെയ്യുകയായിരുന്നു. 1890ലാണ് വാന്‍ഗോഗ് ആത്മഹത്യ ചെയ്തത്. ഇത് ചില ബന്ധങ്ങള്‍ സൂചിപ്പിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

സോഷ്യല്‍ മീഡിയ കണ്ടെത്തിയ മറ്റൊരു തിയറി ഈയടുത്ത് മരണപ്പെട്ട ഇര്‍ഫാന്‍ ഖാന്‍, ലോകത്തെമ്ബാടും ആരാധകരുള്ള ജോക്കര്‍ ആയി അഭിനയിച്ച ഹീത്ത് ലെഡ്ജര്‍ സുശാന്ത് എന്നിവരുടെ സിനിമയിലെ അവസാന രംഗം ഒരേ തരത്തിലുള്ളതായിരുന്നു. കാറില്‍ സഞ്ചരിക്കുമ്ബോള്‍ പുറത്തോട്ട് നോക്കിയിരിക്കുന്നതായിരുന്നു ആ സീന്‍. അങ്ങനെ പല ആകസ്മികതകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

about sushanth

Vyshnavi Raj Raj :