നന്മ നിറഞ്ഞ കോടീശ്വരനായി വീണ്ടും സുരേഷ് ഗോപി ആ താജ്മഹൽ സ്വപ്നം ‘അതുക്കും മേലെ’

നിങ്ങൾക്കും ആകാം കോടീശ്വരൻ ഒരു പരിപാടി എന്നതിനപ്പുറം ചില നിലപാടുകൾ , മനുഷ്വത്വപരമായ സമീപനങ്ങൾ ഇങ്ങനെയുള്ള കാഴ്ചകൾ വെയ്ക്കുകയാണ് അവതാരകനായ സുരേഷ് ഗോപി. ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയെങ്കിലും തന്റെ നിലപാടിലൂടെ ജന്മനസ്സ് കീഴടക്കുകയാണ്. രാഷ്ട്രീയ പ്രവർത്തകനായും , നടനായും മനുഷ്യ സ്നേഹയിയായും സുരേഷ് ഗോപി ജന മനസ്സ് കീഴടക്കി. സഹായത്തിന്റെ വ്യത്യസ്ത മുഖങ്ങളാണ് നിങ്ങൾക്കും ആകാം കോടീശ്വരനിലൂടെ കാണാൻ കഴിയുന്നത്
വിനോദത്തിനപ്പുറം മത്സരാർത്ഥികളുടെ ജീവിതം തുറന്നു കാട്ടുകയാണിവിടെ. ജീവിതത്തിന്റെ വലിയ സ്വപ്നവുമായി കോടീശ്വരനിൽ എത്തുന്നവർക്ക് ഒരിക്കലും നിരാശയോടെ മടങ്ങേണ്ടി വരില്ല.

ജീവിതത്തിന്റെ വലിയൊരു സ്വപ്നവുമായി കഴിഞ്ഞ ദിവസം ഒരു മത്സരാർത്ഥി നിങ്ങൾക്കും ആകാം കോടീശ്വരനിൽ എത്തി. സ്വന്തമായ ഒരു കിടപ്പാടമെന്നുള്ള ആഗ്രഹവുമായിട്ടായിരുന്നു മത്സരിക്കാൻ എത്തിയത്. തന്നെ കൊണ്ട് കഴിയുന്നത് പോലെ മത്സരിച്ചു. എന്നാൽ അവസാന നിമിഷം മത്സരിച്ചു നേടിയ ലക്ഷങ്ങൾ നഷ്ട്ടമായി. എന്നാൽ അവിടെയും വേറിട്ട മുഖവുമായി സുരേഷ് ഗോപി എത്തി. തളരേണ്ട തന്നെ കൊണ്ട് കയ്യുന്ന ലക്ഷണങ്ങൾ സഹായം നൽകാമെന്ന് സുരേഷ് ഗോപി ഉറപ്പ് നൽകി. സുരേഷ് ഗോപിയുടെ ആ വാക്കിൽ മത്സരാർത്ഥിയുടെയും , പ്രേക്ഷകരുടെയും കണ്ണുകൾ നിറഞ്ഞു

എന്നാൽ അതെ സമയം തന്നെ മറ്റൊരു കുടുംബത്തിനും ദൈവ സ്പര്ശം പോലെ സുരേഷ് ഗോപിയുടെ കൈകൾ അവിടെയും എത്തി. നല്ല സാഹചര്യത്തിൽ ജീവിച്ചു. എന്നാൽ പിന്നീട് ജീവിതത്തിന്റെ ഏറ്റവും താഴെക്കിടയിൽ എത്തിയപ്പോൾ താജ്മഹൽ കാണുകയെന്നുള്ള ലക്ഷ്യം നഷ്ടമായി . ഏതൊരു ഇന്ത്യക്കാരന്റെയും ആഗ്രഹമായിരിക്കും പ്രണയകുടീരം കാണുകയെന്നുള്ളത്. എന്നാൽ പറഞ്ഞ് തീരും മുൻപ് തന്റെ സ്വന്തം ചിലവിൽ കുടുംബത്തെ താജ്മഹൽ കാണിക്കുകയും അതെ സമയം തന്നെ
ഡൽഹിയിൽ എന്തെല്ലാം കാണണം അതിന്റെയെല്ലാം സൗകര്യം ഒരുക്കുകയും ചെയ്യുമെന്ന് സുരേഷ് ഗോപി പറഞ്ഞു. നിറഞ്ഞ കയ്യടികളാണ് താരത്തിന് ലഭിച്ചത്.

about suresh gopi

Noora T Noora T :