എം.ടി.ക്കെതിരെ ശ്രീകുമാര്‍ മേനോൻ സുപ്രീം കോടതിയില്‍!

രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട തർക്കത്തില്‍ എം.ടി.വാസുദേവന്‍ നായര്‍ക്കെതിരെ സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോൻ സുപ്രീം കോടതിയെ സമീപിച്ചു. ഈ വിഷയത്തില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ വ്യക്തതയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

കോഴിക്കോട് ഒന്നാം മുന്‍സിഫ് കോടതിയില്‍ എം.ടി. നല്‍കിയ കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. എം.ടി.യുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം രണ്ട് കോടി രൂപ കൈമാറിയിട്ടുണ്ട്. ഇതൊന്നും കാണാതെയുള്ള വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചതെന്നാണ് ഹര്‍ജിയിലെ വാദം. എന്നാല്‍ തന്‍റെ വാദം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് എം..ടി വാസുദേവന്‍ നായര്‍ നല്‍കിയ തടസ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

രണ്ടാമൂഴത്തിന്‍റെ തിരക്കഥ തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ടാണ് എം.ടി. കോടതിയെ സമീപിച്ചത്. കരാർ പ്രകാരം മൂന്ന് വർഷത്തിനകം ചിത്രീകരണം തുടങ്ങണമായിരുന്നു. നാല് വർഷം പിന്നിട്ടിട്ടും ഒന്നും തന്നെ നടക്കാത്ത സാഹചര്യത്തിലാണ് എം.ടി. സംവിധായകനും നിർമാണ കമ്പനിക്കും എതിരെ കോടതിയെ സമീപിച്ചത്.

about sreekumar menon

Vyshnavi Raj Raj :