ആദിയുടെ അമ്മ സൗപർണികയുമായുള്ള ബന്ധമെന്തെന്ന് അറിയാമോ?

മലയാളികളുടെ ഇഷ്ട്ട താരങ്ങളാണ് സീരിയൽ താരങ്ങൾ.ഇവർക്കെന്നും മലയാളികൾ ഏറെ പിന്തുണയാണ് നൽകുന്നതും.എന്നാൽ സീരിയൽ പാരമ്പരയിലുള്ളവർ തമ്മിൽ പരസ്പരം ഒരുപാട് ബന്ധങ്ങൾ ഉള്ളവരാകാറുണ്ട്.ഭാര്യ ഭർത്താക്കന്മാരും,അനിയത്തിമാർ,ചേട്ടന്മാർ,തുടങ്ങിയുള്ള ബന്ധങ്ങൾ ഉള്ളവരാണ് മിക്കതും സീരിയലിലുള്ളത്.ഏവർക്കും അറിയാവുന്ന കാര്യവുമാണിത്.മലയാളികളുടെ സ്വന്തം താരമാണ് നീലക്കുയിലിലെ ആദിയുടെ അമ്മയായി എത്തുന്ന സബിത.അമ്മയായും സ്നേഹനിധിയായ അമ്മായി അമ്മയായും ഒക്കെ നിറഞ്ഞു നിൽക്കുന്ന താരം ചുരുങ്ങിയ കാലം കൊണ്ടാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രീതി നേടിയെടുത്തത്.

മലയാളികളുടെ സ്വീകരണ മുറിയിലെ നിറസാന്നിധ്യമായിരുന്ന സൗപർണിക സുഭാഷിനെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യവും ഇല്ല. എന്നാൽ ഇവർ തമ്മിലുള്ള ബന്ധത്തെപ്പറ്റി എടുത്ത് പറയേണ്ട ഒരു കാര്യം ഉണ്ട്. സൗപർണിക സുഭാഷും ആദിയുടെ അമ്മയും തമ്മിലുള്ള ബന്ധം. ആദിയുടെ അമ്മയായി എത്തുന്ന എത്തുന്ന സബിത എന്ന നടി സൗപർണ്ണികയുടെ ഭർത്താവ് സുഭാഷിന്റെ പെങ്ങളാണ്. കലാനിലയം കവിത വഴി സബിത ചുക്കാൻ പിടിച്ചാണ് സൗപർണ്ണികയും സുഭാഷും തമ്മിൽ വിവാഹിതർ ആകുന്നത്.

ഇപ്പോഴിതാ സൗപർണ്ണിക താര കുടുംബത്തിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്ക് വച്ചത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. എന്റെ കുടുംബം എന്നാണ് സൗപർണിക ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്‌ഷൻ!

about souparnika and sabitha

Noora T Noora T :