നേരിൽ കണ്ട നിമിഷം കിരീടവും, ഭരതവും, കിലുക്കവും, യോദ്ധയും, സദയവും, വാനപ്രസ്ഥവും….. അങ്ങനങ്ങനങ്ങനെ ഒരു നൂറു മുഖങ്ങൾ മിന്നൽ വേഗത്തിൽ മനസ്സിലൂടെ കടന്നുപോയി!

സിത്താര കൃഷ്ണകുമാർ പങ്കുവച്ച ഒരു കുറുപ്പാണ് ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. താനൊരു മമ്മൂക്ക പക്ഷക്കാരിയായിട്ടും ലാലേട്ടനെ ആദ്യമായി കണ്ടതിലുള്ള സന്തോഷമാണ് സിത്താര പങ്കുവച്ചിരിക്കുന്നത്.

കുറിപ്പിങ്ങനെ..

ഓർമയോളം പഴക്കം കാണുമല്ലോ ഈ മനുഷ്യന്റെ മുഖത്തിനോടും, ശബ്ദത്തിനോടും, ഉള്ള പരിചയത്തിന് !! പണ്ടേക്കുപ ണ്ടേ വീട്ടിൽ മമ്മുക്ക ഫാൻസും, ലാലേട്ടൻ ഫാൻസും പാപ്പാതി അളവിൽ ഉണ്ടുതാനും ! രണ്ടുപേരെയും നേരിൽ കണ്ട ഒരേയൊരു കുടുംബാംഗം എന്ന ചരിത്ര പ്രധാനമായ ആ പദവി എനിക്ക് സ്വന്തം !!!

ചെറിയ ഗമയൊന്നും അല്ല എനിക്കിപ്പോൾ വീട്ടിൽ !!! ഫാമിലി ഗ്രൂപ്പിലെ മമ്മുക്ക പക്ഷക്കാരിയുടെ, ലലോണം അനുഭവങ്ങൾ അറിയാൻ കാത്തിരുന്ന ലാലേട്ടൻ വിഭാഗക്കാരുണ്ടായിരുന്നു !!
നേരിൽ കണ്ട നിമിഷം കിരീടവും, ഭരതവും, കിലുക്കവും, യോദ്ധയും, സദയവും, വാനപ്രസ്ഥവും….. അങ്ങനങ്ങനങ്ങനെ ഒരു നൂറു മുഖങ്ങൾ മിന്നൽ വേഗത്തിൽ മനസ്സിലൂടെ കടന്നുപോയി !!
സ്നേഹം, ബഹുമാനം, അത്ഭുതം !!!

about sithara

Vyshnavi Raj Raj :