എല്ലാ നല്ല ദിവസവും സ്ത്രീകളുടെ ദിവസമാണെന്ന്,ജീവിതത്തിലെ നല്ല നിമിഷങ്ങൾ കരുലോടെ സൂക്ഷിക്കുക!

മാൾ ഓഫ് ട്രാവൻകൂർ സംഘടിപ്പിച്ച സാർവദേശീയ വനിതാദിന ആഘോഷച്ചടങ്ങിന്റെ വേദിയിൽ മുഖ്യാഥിതിയായെത്തിയത് ശ്വേതാ മേനോനായിരുന്നു.വേദിയിൽ താരം പറഞ്ഞ ചില സംഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.തങ്ങളുടെ മേഖലകളിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച വനിതകളെ ആദരിക്കാൻ ശനിയാഴ്ച്ച ഒരുക്കിയ ചടങ്ങിൽ ശ്വേതയാണ് തിളങ്ങിയത്.

എല്ലാ നല്ല ദിവസവും സ്ത്രീകളുടെ ദിവസമാണെന്ന് ശ്വേതാ മേനോൻ പറഞ്ഞു. ജീവിതത്തിലെ നല്ല നിമിഷങ്ങൾ കരുലോടെ സൂക്ഷിക്കുകയും, സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരെയും ബഹുമാനിക്കുകയും ചെയ്യുകയാണ് വേണ്ടതെന്നും ശ്വേത കൂട്ടിച്ചേർത്തു.

മോഹിനിയാട്ടം ഗുരുവും കേരള നാട്യകല അക്കാദമി സ്ഥാപകയുമായ കലാമണ്ഡലം വിമലാ മേനോൻ, കിംസ് ഹോസ്പിറ്റൽ സൂപ്രണ്ടും പ്രശസ്ത പീഡിയാട്രീഷനുമായ ഡോ. പ്രമീള, തിരുവനന്തപുരം മുൻസിപ്പൽ കോർപ്പറേഷൻ സെക്രട്ടറി ദീപ എൽ.എസ്. എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിശേഷ അതിഥിയായി കേരളത്തിലെ ഡിഫൻസ് പിആർഒ ധന്യ സനൽ ഐഐഎസ് പങ്കെടുത്തു.ഒരുപാട് പുരുഷന്മാർ ജോലി ചെയ്യുന്ന മേഖലയിൽ പ്രവർത്തിക്കുന്ന വിരലിലെണ്ണാവുന്ന സ്ത്രീകളിൽ ഒരാളെന്ന നിലയ്ക്കാണ് താൻ ഇവിടെ നിൽക്കുന്നതെന്ന് ധന്യ സനൽ പറയുന്നു. ഓഖി, പ്രളയകാലങ്ങളിലെ ഡിഫൻസിന്റെയും പിആർഒ ഓഫിസിന്റെയും പ്രവർത്തനത്തെയും അവർ ഓർത്തെടുത്തു.കിംസ് ഹോസ്പിറ്റൽ ഗ്രൂപ്പുമായി സഹകരിച്ചാണ് വനിതാദിന ആഘോഷം സംഘടിപ്പിച്ചത്.

about shwetha menon

Vyshnavi Raj Raj :