ചിരഞ്ജീവി സര്‍ജയുടെ ചിത്രത്തിന് പകരം തെലുഗു സൂപ്പര്‍താരം ചിരഞ്ജീവിയുടെ ചിത്രം ട്വീറ്റ് ചെയ്തു;ശോഭാ ഡേയ്ക്ക് പറ്റിയ അബദ്ധം!

കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി നിരവധിപ്പേരാണ് രം​ഗത്തെത്തിയിട്ടുള്ളത്. നടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ ട്വീറ്റ് ചെയ്ത നോവലിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ ശോഭാ ഡേയ്ക്ക് പക്ഷെ ഒരു അബദ്ധം പറ്റി. ചിരഞ്ജീവി സര്‍ജയുടെ ചിത്രത്തിന് പകരം തെലുഗു സൂപ്പര്‍താരം ചിരഞ്ജീവിയുടെ ചിത്രമാണ് ശോഭാ ഡേ ട്വീറ്റിനൊപ്പം ചേര്‍ത്തത്.

‘ഒരു താരം കൂടി നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. എത്രവലിയ നഷ്ടമാണ് .. കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു’, എന്നായിരുന്നു ശോഭാ ഡേയുടെ ട്വീറ്റ്. പിന്നീട് അബദ്ധം മനസ്സിലാക്കി ശോഭാ ഡേ ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു.

about shoba de

Vyshnavi Raj Raj :