മലയാളത്തില്‍ ദുഃഖപുത്രി എന്ന പേര് ആരാണ് ഇട്ടതെന്നറിയില്ല,തെലുങ്കിലൊക്കെ അങ്ങനെ പറഞ്ഞാല്‍ ആരും സമ്മതിക്കില്ല,അവിടെ എന്റെ സ്റ്റാറ്റസേ വേറെയാണ്; നടി ശാരദ!

രാജ്യാന്തര ചലച്ചിത്ര മേള തലസ്ഥാന നഗരിയിൽ പൊടിപൊടിക്കുകയാണ്.രാജ്യത്തിനകത്തും പുറത്തും നിന്ന് സിനിമ പ്രേമികൾ പങ്കെടുക്കുന്ന മേള പ്രശംസ പിടിച്ചു പറ്റുകയാണ്.മേളയുടെ ഉദ്‌ഘാടന ചടങ്ങിൽ മുഖ്യ അതിഥിയായെത്തിയത് മൂന്നു തവണ ദേശീയ പുരസ്‌കാരം നേടിയ നടി ശാരദയായിരുന്നു.മേളയില്‍ ശാരദയെ ആദരിച്ച് അവരുടെ ചിത്രങ്ങള്‍ പ്രത്യേക വിഭാഗമായി പ്രദര്‍ശിപ്പിക്കുന്നുണ്ട്. പുരുഷന്‍മാര്‍ക്കായി എഴുതിയ കഥാപാത്രങ്ങള്‍ പോലും താന്‍ അവതരിപ്പിച്ചിട്ടുണ്ടന്നും മലയാളത്തില്‍ മാത്രമാണ് താന്‍ ‘ദുഃഖപുത്രി’യെന്ന് അറിയപ്പെടുന്നതെന്നും തെലുങ്കില്‍ റെബലാണെന്നും ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശാരദ പറഞ്ഞു.

‘മലയാളത്തില്‍ ദുഃഖപുത്രി എന്ന പേര് ആരാണ് ഇട്ടതെന്നറിയില്ല,’ ശാരദ പറയുന്നു. ‘തെലുങ്കിലൊക്കെ അങ്ങനെ പറഞ്ഞാല്‍ ആരും സമ്മതിക്കില്ല. അവിടെ എന്റെ സ്റ്റാറ്റസേ വേറെയാണ്. എനിക്ക് അത് ഇഷ്ടം കൂടിയാണ്. അവര്‍ക്കും അതാണ് ഇഷ്ടം. പോലീസ് ഓഫീസറായൊക്കെ അഞ്ചാറ് പടങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. അവയെല്ലാം ഹിറ്റായിരുന്നു.’

ഇവര്‍ പാന്റും ഷര്‍ട്ടുമൊക്കെ ഇട്ടു വന്നാല്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമോ എന്ന് ആദ്യമൊക്കെ എല്ലാവര്‍ക്കും സംശയമായിരുന്നു. പോലീസ് ഓഫീസര്‍ ഒരു ലേഡിയാകുമ്പോഴാണ് സംശയം. പോലീസായിരിക്കുമ്പോള്‍ തന്നെ അവള്‍ വീട്ടില്‍ അമ്മയാണ്, മരുമകളാണ്, ഭാര്യയാണ്. അതുപോലെ തന്നെയല്ലേ പോലീസ് വേഷവും. അങ്ങനെ ആരും ചിന്തിക്കില്ല. പക്ഷേ, ആദ്യത്തെ പടം തന്നെ സൂപ്പര്‍ ഹിറ്റായി. അപ്പോള്‍ എല്ലാവര്‍ക്കും അംഗീകരിക്കേണ്ടിവന്നു. പിന്നീട് പുരുഷന്‍മാരെ പോലീസ് ഓഫീസറാക്കി എഴുതിയ കഥാപാത്രങ്ങള്‍ പോലും സ്ത്രീ കഥാപാത്രമായി മാറ്റി എഴുതി എന്നെക്കൊണ്ട് അഭിനയിപ്പിച്ചു’ -ശാരദ വ്യക്തമാക്കി.

‘വര്‍ഷങ്ങള്‍ക്ക് മുമ്പ് അഭിനയിച്ച ചിത്രം ഇപ്പോള്‍ തിയറ്ററില്‍ കാണുക എന്നത് വലിയൊരു അനുഭവമായിരുന്നു. സ്‌ക്രീനിലുള്ളത് ഞാന്‍ തന്നെയാണോ എന്നുപോലും സംശയം തോന്നി. ഞാനും അടൂര്‍ സാറും ആദ്യമായാണ് ഒന്നിച്ച് ഈ സിനിമ കാണുന്നതും. അത് വലിയ സന്തോഷമായിരുന്നു.’ അവര്‍ കൂട്ടിച്ചേര്‍ത്തു.

about sharada

Vyshnavi Raj Raj :