വിവാദങ്ങൾ ഒന്നും ബാധിക്കില്ല ;ഷെയ്ൻ സ്വന്തമായി ചിത്രം നിർമ്മിക്കുന്നു!

വിവാദങ്ങള്‍ ഒന്നും ഷെയിനെ ബാധിക്കുന്നില്ല എന്ന് വ്യക്തമാക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. അഭിനയത്തിന് പുറമെ നിര്‍മ്മാണ രംഗത്തേക്കും താന്‍ പ്രവേശിക്കുക ആണെന്ന് ഷെയിന്‍ നിഗം അറിയിച്ചിരിക്കുകയാണ്. താന്‍ രണ്ട് സിനിമകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണെന്ന് ഷെയ്ന്‍ നിഗം വെളിപ്പെടുത്തി.നിര്‍മ്മാതാക്കളുമായി ഉള്ള തര്‍ക്കവും ഐ എഫ് എഫ് കെ വേദിയില്‍ വെച്ച് നടത്തിയ വിവാദ പരാമര്‍ശങ്ങളും അവസാനം നടത്തിയ മാപ്പപേക്ഷയും ഒക്കെയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയിരുന്നു ഷെയിന്‍ നിഗം. എന്നാൽ ഇതിന് പിന്നാലെ ഇപ്പോൾ പുറത്തുവരുന്ന ഈ വാർത്ത ആരാധകരെ തെല്ലൊന്ന് അമ്പരപ്പിച്ചു.

നവാഗത സംവിധായകര്‍ ഒരുക്കുന്ന രണ്ട് ചിത്രങ്ങള്‍ താന്‍ നിര്‍മ്മിക്കുമെന്ന് ഷെയ്ന്‍ ഓണ്‍ലുക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയത്. ‘സിംഗിള്‍’, ‘സാരമണി കോട്ട’ എന്നാണ് ചിത്രങ്ങളുടെ പേരെന്നും ഷെയ്ന്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്നും നടന്‍ പറഞ്ഞു.

അതേസമയം, വിലക്ക് നീങ്ങുമെന്ന് തന്നെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും തന്റെ ഖേദപ്രകടനം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ഷെയ്ന്‍ വ്യക്തമാക്കിയിരുന്നു. ഈ മാസം 19 ന് ചേരുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ യോഗത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ഷെയ്ന്‍ പറഞ്ഞു.

എന്നാല്‍ വിദേശത്ത് പോയ മോഹന്‍ലാല്‍ മടങ്ങി വന്ന ശേഷം പ്രശ്നം ചര്‍ച്ച ചെയ്യാമെന്നാണ് ഫെഫ്കയുടെ നിലപാട്. ഈ മാസം 22ന് അമ്മ എക്സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേരുന്നുണ്ടെന്നും അതിനു ശേഷം ഷെയ്നുമായി സഹകരിച്ച് ചര്‍ച്ച നടത്തുമെന്നും ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

about shane nigam

Vyshnavi Raj Raj :