ഷെയിൻ മാപ്പു ചോദിച്ചതുകൊണ്ടൊന്നും കാര്യമില്ല;നിർമ്മാതാക്കളുടെ തീരുമാനം ഇതാണ്!

തിരുവനന്തപുരത്തു നടന്ന ചലച്ചിത്രമേളയിൽ പങ്കെടുക്കവെ ഷെയിൻ നിർമ്മാതാക്കൾക്കെതിരെ ഉന്നയിച്ച പരാമർശം വലിയ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുകയാണ്.ഇപ്പോൾ നിർമാതാക്കളുടെ സംഘടന കൂടിയ ചർച്ചയിൽ ഷെയ്‌നിന് അനുകൂലമായി ഒരു നിലപാട് എടുത്തിട്ടില്ല. ഷെയ്‌നിന് എതിരായ നിസകരണം തുടരണമോ എന്ന കാര്യത്തിൽ 19 തിന് ചേരുന്ന എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനം എടുക്കാനാണ് നിർമ്മാതാക്കളുടെ സംഘടനയുടെ തീരുമാനം.തൽകാലം ഈ വിഷയത്തിൽ ഇടപെടില്ല എന്നാണ് ഫെ ഫ് കെയും അമ്മയും അറിയിച്ചിരിക്കുന്നത്. പരസ്യമായി മാപ്പു ചോദിച്ചു കൊണ്ട് കഴിഞ്ഞ ദിവസമാണ് ഷെയിൻ നിഗം ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് IFFK വേദിയിൽ ഞാൻ നടത്തിയ പ്രസ്താവന വലിയതോതിൽ തെറ്റിദ്ധരിക്കപ്പെട്ടു. അതുമൂലം നിർമ്മാതാക്കളുടെ സംഘടനയിലെ മുഴുവൻ അംഗങ്ങൾക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നതാണ് വാർത്തകളിൽ വന്നത്. ദൃശ്യ മാധ്യമ സുഹൃത്തുക്കൾ നിർമ്മാതാക്കൾക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്. ഞാനെന്റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നൽകിയത്. ഞാൻ പറഞ്ഞ ആ വാക്കിൽ ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ നിർവാജ്യം ക്ഷമാപണം നടത്തുന്നു… എന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും ഞാനും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. അന്ന് ഞാനും ക്ഷമിച്ച് താണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഞാൻ. ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നു. ഞാൻ ആരാധിക്കുന്ന എന്റെ ദൈവവും ഞാൻ വിശ്വസിക്കുന്ന എന്റെ സംഘടനയും എന്നും എന്റെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം.ഇങ്ങനെയാണ് ഷെയ്ൻ ഫേസ്ബുക്കിൽ കുറിച്ചത്.

about shane nigam

Vyshnavi Raj Raj :