ആറ് കുഞ്ഞുങ്ങൾ വേണമെന്നാണ് ആഗ്രഹം..ഇക്കാര്യത്തിൽ എനിക്ക് അമ്മയെ തോപ്പിക്കണം!

2004ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെമലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ഷംനകാസിം. എന്നാൽ മലയാളത്തേക്കാൾ കൂടുതൽ അഭിനയപ്രാധാന്യമുള്ള സിനിമകൾ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്താറ്.വലിയങ്ങാടി,ചട്ടക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും മലയാളത്തിൽ വിജയം നേടാനോ കൂടുതൽ അവസരങ്ങൾ നേടാനോ ഷംനയ്ക്കായില്ല

ഇപ്പോളിതാ തന്റെ കുട്ടിക്കാലത്തെ രസകരമായ അനുഭവങ്ങൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറയുകയാണ്.വാക്കുകൾ ഇങ്ങനെ,കണ്ണൂർ തയ്യിലാണ് ഞങ്ങളുടെ കുടംബം.എന്റെ ഡാഡി കാസിം.മമ്മി റംല ബീവി.ഞാനും നാല് സഹോദരങ്ങളും.ഒരു യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ഇവിടെ വരെയെത്തി എന്ന് പറയുമ്പോൾ സ്ട്രഗിൾ അനുഭവിച്ചത് ഞാനല്ല.മമ്മിയാണ് ഞാനൊരു കലാകാരിയാകണം,അറിയപ്പെടണം എന്നൊക്കെ മമ്മിയ്ക്കായിരുന്നു നിർബന്ധം.ഡാൻസ് പഠിച്ച് തുടങ്ങിയ കാലം മുതൽ അമ്പലത്തിന്റെയും പള്ളികളുടെയും പരിപാടികളിൽ ഡാൻസ് അവതരിപ്പിച്ചിട്ടുണ്ട്.

ആറ് കുഞ്ഞുങ്ങൾ വേണമെന്നാണ് ആഗ്രഹം.ഞങ്ങൾ അഞ്ച് മക്കളായിരുന്നു.ഞാൻ മമ്മിയോട് പറയും നോക്കിക്കോ,മമ്മി അഞ്ച് പ്രസവിച്ചെങ്കിൽ ഞാൻ ആറ് പ്രസവിക്കുമെന്ന്.അപ്പോൾ മമ്മ പറയും,പറയാൻ നല്ല എളുപ്പമാണ്.ഒരെണ്ണം കഴിയുമ്പോൾ കാണാം എന്ന്.ഞാൻ വളരെ സീരിയസായാണ് പറയുന്നത്.ഗർഭിണിയാകുക,അമ്മയാകുക,എന്നൊക്കെയുള്ള അനുഗ്രഹ മുഹൂർത്തങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നയാളാണ് ഞാൻ.ഉറപ്പായും ഞാൻ ആറ് പ്രസവിക്കും.മമ്മിയെ പിന്നിലാക്കും.
കമൽ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയായിരുന്നു ഷംന കാസിമിന്റെ തുടക്കം.മലയാളത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമൊക്കെ അഭിനയിച്ചിട്ടുള്ള ഷംന കാസിമിന് തമിഴകത്ത് ചിന്ന അസിൻ എന്ന ഒരു വിളിപ്പേര് കൂടിയുണ്ട്.ദളപതി വിജയ് പോലും തന്നെ ചിന്ന അസിൻ എന്ന് വിളിക്കാറുണ്ടെന്ന് ഷംന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

about shamna kasim

Vyshnavi Raj Raj :