”നീ അല്ലെ സരിക” തിരിഞ്ഞു നോക്കിയതും ഒറ്റ അടി; പൊതുനിരത്തിൽ ശാലുമേനോന് അനുഭവിക്കേണ്ടി വന്നത്!

മലയാള സിനിമ – സീരിയൽ രംഗത്ത് തന്റേതായ ശൈലിയിൽ തിളങ്ങിയ നടിയാണ് ശാലുമേനോൻ. സോഷ്യൽ മീഡിയയിലും മലയാള സീരിയൽ രംഗത്തും സജീവമാണ് ശാലു.അഭിനയത്തെക്കാളും നൃത്തത്തിനു പ്രാധാന്യം നൽകുന്ന നടി ജയകേരള സ്‌കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് എന്ന നൃത്തവിദ്യാലയവും നടത്തി വരികയാണ്. മുൻപ് വിവാദങ്ങളിൽ നിറഞ്ഞു നിന്ന താരം വിവാഹത്തിനുശേഷമാണ് സീരിയൽ രംഗത്ത് സജീവമായത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തുവന്നിരുന്ന കറുത്ത മുത്തിൽ കന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു ഇടവേളയ്ക്ക് ശേഷം താരം മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്. ഇപ്പോള്‍ മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലാണ് ശാലു മേനോന്‍ അഭിനയിക്കുന്നത്. സീരിയലില്‍ നായകന്റെ ആന്റിയായിട്ടാണ് താരം എത്തുന്നത്.

ഒരിക്കൽ തനിക്ക് റെയിൽ വേ സ്റ്റേഷനിൽ വെച്ച് ഉണ്ടായ സംഭവത്തെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ.. സ്ത്രീജന്മം ഷൂട്ടിംഗ് കഴിഞ്ഞ ശേഷം തിരുവനന്തപുരത്ത് നിന്നും ചങ്ങനാശ്ശേരിക്ക് ട്രെയിൻ കാത്തുനിൽക്കുന്ന സമയത്ത് മലബാറിൽ നിന്നും എത്തിയ ഒരു കുടുംബത്തിലെ കുട്ടികളും മറ്റും തന്റെയടുത്ത് മിണ്ടുകയും ഫോട്ടോ എടുക്കുകയും ചെയ്തു.

അഭിനയം നല്ലതാണ് സീരിയൽ എന്നും കാണാറുണ്ടെന്നും അവർ പറഞ്ഞു അപ്പോളേക്കും ആ കുട്ടികൾ സ്ത്രീജന്മം സീരിയലിലെ സരിക താനാണ് എന്ന് കൂടെ വന്ന അമ്മുമ്മയോടും പറഞ്ഞിരിന്നു. പിന്നീട് സംസാരം തുടരുന്നതിന്റെ ഇടക്ക് താരത്തിന് ഓർക്കാപ്പുറത്ത് പുറകിൽ നിന്നും ഒരു അടികിട്ടിയെന്നും ദേഷ്യം വന്ന് തിരിഞ്ഞു നോക്കിയപ്പോൾ നീ അല്ലെ സരിക എന്ന് ചോദിച്ചു നിൽക്കുന്ന രണ്ട് അമ്മുമ്മമാരെയാണ്.അവർ തന്നോട് ദേഷ്യപ്പെട്ട് സംസാരിക്കാൻ തുടങ്ങിയെന്നും മായമ്മയെ കണ്ണീർ കുടിപ്പിക്കുന്നത് നീയല്ലേ എന്നൊക്കെ ചോദ്യവും തുടങ്ങി. അവരുടെ ശബ്ദം കേട്ട് ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയെന്നും കൂടെയുള്ള മക്കൾ ഇതെല്ലാം അഭിനയമാണെന്ന് പറഞ്ഞെങ്കിലും അവർ അത് കേട്ടില്ലെന്നും താരം പറയുന്നു.

അഭിനയവുമായി മുന്നോട്ടുപോകുന്നതിനിടെ സോളാർ വിവാദ നായികയായി മാധ്യമങ്ങളിൽ നിറഞ്ഞെങ്കിലും അടുത്തിടെ ശക്തമായ തിരിച്ചുവരവും താരം നടത്തി. വിവാഹത്തിന് ശേഷവും അഭിനയരംഗത്തുള്ള ശാലു സന്തുഷ്ട പൂർണ്ണമായ കുടുംബജീവിതം നയിക്കുകയും ആണ്. നൃത്തവിദ്യാലയം ആരംഭിച്ച ശാലു നിരവധി നൃത്തവിദ്യാലങ്ങൾ നടത്തുന്നും ഉണ്ട്.
മിനി സ്ക്രീനിനു പുറമെ ബിഗ് സ്ക്രീനിലും തിളങ്ങിയ ശാലു നിരവധി സിനിമകളിലും തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട് .

about shalu menon

Vyshnavi Raj Raj :