ഒടുവിൽ ഷെയ്ൻ അത് വെളിപ്പെടുത്തി! അഭിനയിക്കണമെന്ന് ഞാൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല!

സിനിമയെ വളരെ സീരിയസായി സമീപിക്കുന്ന വ്യക്തിയാണ് ഷെയ്ൻ.എന്നാൽ ഇടയ്ക്ക് ചെറിയ വിവാദങ്ങൾ ഷെയ്‌നിന് എതിരെ ഉയർന്നിരുന്നു.അവയൊക്കെ പരിഹരിക്കുകയും ചെയ്തു.ഇപ്പോളിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചില തുറന്നു പറച്ചിലുകൾ നടത്തുകയാണ് താരം.ചെയ്യുന്ന ഓരോ കഥാപാത്രവും കൃത്യമായി വരണമെന്ന് ആഗ്രഹിച്ചാണ് ഓരോ കഥാപാത്രങ്ങളേയും സമീപിക്കുന്നത്. പല കഥാപാത്രങ്ങളും ഇനിയും നന്നാക്കാമെന്ന് തോന്നാറുണ്ട് ന്നാറുണ്ട്. എന്നാൽ ഇത് ശരിയായിട്ടാണ് അവതരിപ്പിച്ചതെന്ന് അടുത്ത നിമിഷം തന്നെ തോന്നുകയും ചെയ്യും. അങ്ങനെ വിശ്വസിക്കും. അതിനെ കഴിയൂ എന്നും ഷെയ്ൻ പറയുന്നു.

അഭിനയിക്കണമെന്ന് ഞാൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. അതാണ് സത്യം. ഞാൻ വളർന്നു വന്ന സാഹചര്യമാവാം അതിന് കാരണം. സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ കൂട്ടുകാരെ വെച്ച് ഷോർട്ട് ഫിലിമുകൾ ചെയ്തു. കാമറയ്ക്ക് പിന്നിൽ നിന്ന് കൊണ്ട് സിനിമയിൽ വരാൻ ആഗ്രഹിച്ചു. സിനിമകൾ കാണുമായിരുന്നു. സിനിമടോഗ്രാഫറാകാനായിരുന്നു ആഗ്രഹം. അത് ഞാൻ പലരോടും പറഞ്ഞിട്ടുമുണ്ട്. ക്യാമറയിലൂടെയുള്ള കാഴ്ചകൾമനോഹരമാണ്. അഭിനയമോഹം ഉള്ളിന്റെ ഉള്ളിൽ എവിടെയെങ്കിലും ഉണ്ടാകാം. ഷെയ്ൻ അഭിമുഖത്തിൽ പറഞ്ഞു.

നടക്കാതെ പോയ ആഗ്രഹങ്ങൾ ഒന്നും തന്നെയില്ല. എല്ലാം നടക്കാൻ സാധ്യതയുളളതാണ്. എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ. വീട്ടിലെ ഏക ആൺതരിയാണ്. നമ്മൾ പോസിറ്റീവായി നീങ്ങിയിൽ നല്ലത് മാത്രമേ സംഭവിക്കുകയുള്ളു. അല്ലാതെ മറ്റൊരു വഴിയിലൂടെ സഞ്ചരിച്ചാൽ യാത്രാ തടസം നേരിടാം. നമ്മൾ നമ്മളോട് തന്നെ പോരാടുക. അവിടെയാണ് കൃത്യമായി ജയിക്കേണ്ടത്. ബാക്കിയെല്ലാം തനിയ വരേണ്ടതാണ്. അതിന് വേണ്ടി വാശി പിടിക്കേണ്ട ആവശ്യമില്ല. കൃത്യമായി അതിലേയ്ക്ക് തന്നെ എത്തിച്ചേരും.

സാധാരണ ജീവിത സാഹചര്യവുമായി ചേർന്ന് നിൽക്കുന്ന ആളാണ് ഞാൻ. അല്ലാത്ത ആളുകളേയും അറിയാം, ഇതിന് രണ്ടിനും ഇടയിലാണ് എന്റെ സ്ഥാനം. രണ്ടിടത്തും എനിയ്ക്ക് സുഹൃത്തുക്കളുണ്ട്. അവരുടെ ചില അംശങ്ങൾ കഥാപാത്രം ചെയ്യുമ്പോൾ വന്ന് ചേരും. അത് ഗുണം ചെയ്യാറുമുണ്ട്. എല്ലാ വിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തി സിനിമ ചെയ്യണമെന്നാണ് ആഗ്രഹം.​ഒ​രു​ ​ദി​വ​സം​ ​അ​തു​ ​സം​ഭ​വി​ക്കു​മെ​ന്ന് ​മ​ന​സ് ​പ​റ​യു​ന്നു-ഷെയ്ൻ പറഞ്ഞു.

about shaine nigam

Vyshnavi Raj Raj :