ആരായിരുന്നു സീമയ്ക്ക് ജയൻ? മരിക്കാൻ കാരണം അതാണ്.. മൃതദേഹം കാണാൻ പോലും സീമ പോയില്ല.. കാരണം?

ഐ.വി. ശശിയുടെ ‘അങ്ങാടി’യിലൂടെ സൂപ്പര്‍താരപദവിയിലേക്ക് കുതിച്ചുയര്‍ന്ന നടനായിരുന്നു ജയന്‍. ജരാനരകള്‍ ബാധിച്ച ഒരു ജയനെക്കുറിച്ച് നമുക്ക് സങ്കല്‍പിക്കാനേ കഴിയില്ല. അത്തരം ഒരു രൂപത്തെ ഒരുപക്ഷെ, ജയന്‍പോലും ഇഷ്ടപ്പെട്ടെന്നുവരില്ല. ജീവിച്ചിരുന്ന കാലത്തും ജീവിതം വിട്ടുപോയപ്പോഴും യുവത്വത്തിന്റെ പ്രതീകമാകാനായിരുന്നു ആ നടന്റെ നിയോഗം.അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ ജയൻ എന്ന നടനെ ക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സീമ. നാല്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറവും ജയേട്ടനെ ഓര്‍ക്കാത്ത ഒരുദിവസംപോലും ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്നും സിനിമയില്‍ മറ്റാരേക്കാളും അടുപ്പമുണ്ടായിരുന്നത് നടന്‍ ജയനോടായിരുന്നെന്നും പറയുകയാണ് സീമ.ആ ദുരന്തത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും വല്ലാത്തൊരു ഞെട്ടലാണെന്ന് ജയന്‍ മരിക്കാനിടയായ അപകടത്തെക്കുറിച്ച് സീമ പറയുന്നു.

അര്‍ച്ചന ടീച്ചറിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് സുകുമാരി ചേച്ചിക്ക് മദ്രാസില്‍നിന്നും ഫോണ്‍വരുന്നതെന്നും ഫോണെടുത്ത് ചേച്ചി ഒരലര്‍ച്ചയോടെ ഓടിവന്ന് സീമേ ജയന്‍ പോയി എന്ന് പറഞ്ഞു.നാല്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറവും ജയേട്ടനെ ഓര്‍ക്കാത്ത ഒരുദിവസം പോലും ഐന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.ആരായിരുന്നു എനിക്ക് ജയേട്ടന്‍?സിനിമയില്‍ എനിക്ക് മറ്റാരേക്കാളും അടുപ്പമുണ്ടായിരുന്നത് ..ജയേട്ടനോടായിരുന്നു.കൂടപ്പിറപ്പുകളില്ലാത്ത എനിക്ക് മൂത്ത ജ്യേഷ്ഠനായിരുന്നു അദ്ദേഹം.പൂര്‍ണതക്കുവേണ്ടി എത്ര റിസ്‌ക്കെടുക്കാനും ജയേട്ടന്‍ തയാറായിരുന്നു.

അങ്ങാടിയിലും കരിമ്പനയിലും മീനിലുമെല്ലാം അഭിനയിക്കുമ്പോള്‍ ഡ്യൂപ്പ് ആര്‍ട്ടിസ്റ്റുകള്‍ ജീവന്‍ പണയപ്പെടുത്തി അഭിനയിച്ചതിന്റെ ക്രെഡിറ്റ് തനിക്ക് വേണ്ടെന്ന ഉറച്ച നിലപാട് ജയേട്ടന്‍ പറഞ്ഞിരുന്നു.ഈ മനോഭാവം തന്നെയാണ് അദ്ദേഹത്തെ മരണത്തില്‍ കൊണ്ടുചെന്നെത്തിച്ചതും.മദ്രാസില്‍നിന്ന് ജയേട്ടന്റെ മൃതദേഹം തിരുവനന്തപുരത്ത് കൊണ്ടുവന്നപ്പോള്‍ ശശിയേട്ടന്‍ പറഞ്ഞു:ആ മുഖം നീ കാണണ്ട.സദാ ഊര്‍ജസ്വലനായ ജയേട്ടനെ ചലനമറ്റു കിടക്കുന്ന അവസ്ഥയില്‍ എനിക്ക് കാണാനാകുമായിരുന്നില്ല.മരണം കഴിഞ്ഞ് നാല്‍പത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മറ്റൊരു നടനും കിട്ടാത്ത ആദരവാണ് ജയേട്ടന് കിട്ടിക്കൊണ്ടിരിക്കുന്നത്.-സീമ പറഞ്ഞു.

കേവലം ഇട്ട് വർഷമാത്രം മാത്രം മലയാള സിനിമയിൽ.ജീവനെക്കാളേറെ സിനിമയെ സ്നേഹിച്ചു. കഥാപാത്രത്തിന്‍റെ പൂർണതയ്ക്ക് വേണ്ടി സ്വയം സമർപ്പിച്ച ആ നടനവൈഭവം ജയൻ.മലയാളികൾ ഇന്നും നെഞ്ചോട് ചേർത്തുവെക്കുന്ന ഒരു പിടി നല്ല സിനിമകളല്ലാതെ ജയനെന്ന അതുല്യ പ്രതിഭയ്ക്ക് മൂല ധനമായി ഒന്നുമുണ്ടായിരുന്നില്ല.ഇന്നും നിറഞ്ഞ വേദിയിൽ ജയന്റെ രൂപവും ഭാവവും കെട്ടിയാടുമ്പോൾ അദ്ദേഹത്തെ ഒരു നൊമ്പരത്തോടെ ഓർക്കുന്നവരാണ് നമ്മളിൽ പലരും.മരണത്തിന് ശേഷം ജയനോടുള്ള സ്നേഹം വെറും വാക്കുകൾ മാത്രമായി ഒതുങ്ങി.

about seema

Vyshnavi Raj Raj :