സാറ അലിഖാൻ കുമരകത്ത്;ചിത്രങ്ങൾ പങ്കുവെച്ച് താരം!

ബോളിവുഡ് പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് സാറ അലിഖാൻ.ഇത്തവണ താരം ക്രിസ്മസ് ആഘോഷിക്കാൻ എത്തിയത് കേരളത്തിലായിരുന്നു.സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്.ഇപ്പോൾ സാറ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്
കൂട്ടുകാരി കമ്യയ്ക്കൊപ്പം കുമരകത്തെ റിസോർട്ടിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ്.

റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ നീന്തിക്കുളിക്കുന്ന വിഡിയോ തന്റെ ഇൻസ്റ്റഗ്രാം പേജിൽ നടി പങ്കുവച്ചിട്ടുണ്ട്.കൂടാതെ കായലിന്റെ സൗന്ദര്യം ആസ്വദിച്ച് ഹൗസ്ബോട്ടിൽ യാത്ര ചെയ്യുന്ന ചിത്രങ്ങളും പേജിൽ കാണാം.ഇതിനോടകം തന്നെ നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങളും വിഡിയോകളും കണ്ടിരിക്കുന്നത്. സാറയുടെ രണ്ട് ചിത്രങ്ങളാണ് സാരയുടേതായി അടുത്ത വർഷം പുറത്തിറങ്ങാൻ ഇരിക്കുന്നത്.സാറയും കാമുകൻ കാർത്തിക് ആര്യനും പ്രധാനവേഷങ്ങളിലെത്തുന്ന ആജ്കൽ, വരുൺ ധവാൻ ചിത്രം കൂലി നമ്പർ വൺ എന്നിവയാണവ.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബോളിവുഡ് താരം സാറ അലിഖാന്റെ വാർത്തകളാണ് സോഷ്യൽ മിഡിയയിൽ ചർച്ചാ വിഷയം.ബോളിവുഡിലെ യുവതാരറാണിമാരിൽ ഒരാളാണ് സാറ.മാത്രമല്ല സെയ്ഫ് അലിഖാന്റെയും ആദ്യഭാര്യ അമൃതസിംഗിന്‍റെയും മകൾ കൂടിയാണ്.കേദാര്‍ നാഥ് എന്ന ചിത്രത്തിലൂടെ ബോളീവുഡില്‍ അരങ്ങേറ്റം കുറിച്ച താരം സിംബ എന്ന റണ്‍ബീര്‍ കപൂര്‍ ചിത്രത്തിലൂടെ താരമൂല്യം കൂടിയ പുതുമുഖതാരങ്ങളുടെ പട്ടികയിലും ഇടം പിടിച്ചു.

about sara ali khan

Vyshnavi Raj Raj :