മലയാള സിനിമയിലേക്ക് ചുവടു വെച്ച് ഗായിക സന മൊയ്ദൂട്ടി!

ബോളിവുഡ് സിനിമകളിലൂടെയും കവര്‍ സോങ്ങുകളിലൂടെയും പ്രേക്ഷക മനസ്സിൽ കേറിപ്പറ്റിയ ഗായികയാണ്
സന മൊയ്ദൂട്ടി.മലയാളത്തിലെ എവർഗ്രീൻ ഹിറ്റ് ഗാനങ്ങൾക്ക് പുതിയ വേർഷനുമായും സന എത്താറുണ്ട്.ഇപ്പോഴിതാ താരം സിനിമയിലേക്ക് ചുവടുവെയ്ക്കുന്നതിന്റെ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സിജു വിത്സന്‍ നായകനാകുന്ന ജിജോ ജോസഫ് ചിത്രം ‘വരയനി’ലൂടെയാണ് സന മലയാള സിനിമയില്‍ ഗാനം ആലപിക്കാനൊരുങ്ങുന്നത്.

‘മോഹന്‍ലാല്‍’, ‘കല്യാണം’, ‘ഷൈലോക്ക്’ എന്നീ ചിത്രങ്ങളില്‍ ഗാനങ്ങള്‍ ഒരുക്കിയ പ്രകാശ് അലക്‌സ് സംഗീതം നിര്‍വ്വഹിക്കുന്ന ഗാനമാണ് സന ആലപിക്കാനൊരുങ്ങുന്നത്. വരയന്റെതായി നേരത്തെ പുറത്തെത്തിയ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. പുഞ്ചിരിക്ക് പിന്നിലെ ഭീകരത എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ എത്തിയത്.

സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമ ചന്ദ്രന്‍ എജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വരയന്‍ സിനിമയില്‍ വില്ലനായെത്തുന്നത് ദീപക് കാക്കനാടാണ്. ഡാനി കപ്പൂച്ചിന്റേതാണ് തിരക്കഥ. രാജേഷ് രാമന്‍ ആണ് ഛായാഗ്രാഹണം.

about sana moidutty

Vyshnavi Raj Raj :