നോക്കണ്ടടാ ഉണ്ണി ഇത് ഞാനല്ല;മലയാളികളുടെ ഈ കാന്താരിയെ മനസ്സിലായോ!

മലയാള സിനിമയിൽ സൂപ്പർ നായികയായി തിളങ്ങി,ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച് വിവാഹ ശേഷം അപ്രത്യക്ഷരാകുന്നത് സ്ഥിരം കാഴ്ചയായി മാറുകയാണ്.ചിലരൊക്കെയും ഒരിടവേളക്ക് ശേഷം എത്തുമെങ്കിലും ചിലരെത്തുകയുമില്ല.അങ്ങനെ ആരാധകരുടെ ഹൃദയത്തിൽ ചേക്കേറി കണ്ടു കൊതി തീരുമുൻബ് അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്ത നായികയാണ് സംവൃത സുനിൽ.എന്നാലിപ്പോൾ താരം സിഇനിമയിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു.

സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സംവൃത തന്റെ വിശേഷങ്ങൾ പങ്കുവെച്ചെത്താറുണ്ട്. സ്വഭാവ സവിശേഷതകൊണ്ടും ,അഭിനയ മികവ് കൊണ്ടും പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയായ സംവൃത ഇത്തവണ തന്റെ കുട്ടിക്കാല ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.കരിയറിൽ തിളങ്ങി തന്റേതായ സ്ഥാനം മലയാള സിനിമയിൽ ഉറപ്പിക്കുമ്പോഴാണ് സംവൃത സുനിൽ വിവാഹിതയായി അഭിനയത്തിൽനിന്നും മാറി നിൽക്കാൻ തീരുമാനിച്ചത്. യുഎസിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന സംവൃത ആറു വർഷങ്ങൾക്കുശേഷം ‘സത്യം പറഞ്ഞാ വിശ്വസിക്കുമോ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങി വന്നു.സിനിമയിലേക്കുള്ള മടങ്ങിവരവിനെ കുറിച്ച് സംവൃത പറഞ്ഞത് ഇങ്ങനെ:

“വിവാഹശേഷം സിനിമയിലേക്ക് തിരികെ വരണം എന്ന തീരുമാനമൊന്നും ഉണ്ടായിരുന്നില്ല. യുഎസിലാണ് താമസിക്കാൻ പോകുന്നതെന്ന് അറിയാമായിരുന്നു. അവിടെനിന്നും ഇവിടെ വന്നു സിനിമ ചെയ്യുക എന്നത് സാധിക്കില്ലെന്ന് അറിയാം.പിന്നീട് വിവാഹ ശേഷം ഞാൻ എടുത്ത തീരുമാനമായിരുന്നു സിനിമ ചെയ്യേണ്ട എന്ന്. കരിയറിൽ വളരെ തിരക്കുളള സമയത്തായിരുന്നു എന്റെ വിവാഹം. ആ തിരക്കുകളിൽനിന്നും മാറി കുടുംബ ജീവിതം ആസ്വദിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു അത്.”

“‘നായിക നായകൻ’ എന്ന പരിപാടിയിലേക്ക് വിളിച്ചപ്പോഴാണ് മിനി സ്ക്രീനിലേക്കുളള മടങ്ങിവരവെങ്കിലും ചിന്തിക്കുന്നത്. ആ റിയാലിറ്റി ഷോ ചെയ്തു കഴിഞ്ഞപ്പോഴാണ് ക്യാമറയ്ക്ക് മുന്നിലിരിക്കുന്നത് ഞാൻ മിസ് ചെയ്തിരുന്നുവെന്നും പ്രേക്ഷകർക്ക് എന്നോടുളള ഇഷ്ടവും ഞാൻ മനസിലാക്കിയത്. അതെന്നെ ഒരുപാട് സന്തോഷിപ്പിച്ചു. ശേഷം സിനിമ ചെയ്യാനും തീരുമാനിക്കുകയായിരുന്നു.

about samvritha sunil

Noora T Noora T :