ചാനലിലേയ്ക്ക് പോയി ഇനി ആരും ലൈക്ക് ചെയ്യുകയോ സബ്‌സ്‌ക്രൈബ് ചെയ്യുകയോ ചെയ്യണ്ട; യൂട്യൂബ് ചാനല്‍ ഹാക്ക് ആയെന്ന് സ്വാസിക

മലയാളികള്‍ക്കേറെ സുപരിചിതയാണ് സ്വാസിക വിജയ്. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും തിളങ്ങി നില്‍ക്കുകയാണ് താരം. കഴിഞ്ഞ മാസമായിരുന്നു നടിയുടെ വിവാഹം. വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് സ്വാസിക വിവാഹിതയാകാന്‍ പോകുന്നുവെന്ന വിവരം പുറത്തുവിട്ടത്. ഇടയ്ക്ക് സ്വാസിക വിവാഹിതയാകുന്നുവെന്നുള്ള വാര്‍ത്തകള്‍ പുറത്തെത്താറുണ്ട്. അതിനാല്‍ തന്നെ ഇതുമൊരു ഗോസിപ്പായിരിക്കുമെന്നാണ് പലരും കരുതിയിരുന്നത്.

എന്നാല്‍ വരന്‍ പ്രേമുമൊത്തുള്ള മ്യൂസിക്ക് വീഡിയോ പുറത്ത് വിടുകയും ചെയ്തതോടെയാണ് ആരാധകര്‍ വിശ്വസിച്ചത്. ഒരു സീരിയല്‍ ലൊക്കേഷനില്‍ വച്ചാണ് ഇരുവരും തമ്മിലുള്ള സൗഹൃദം തുടങ്ങിയതും അത് പ്രണയത്തിലും ഒടുക്കം വിവാഹത്തിലും ചെന്നെത്തിയതും.

മനംപോലെ മംഗല്യം സീരിയലില്‍ അഭിനയിക്കുമ്പോഴാണ് തങ്ങള്‍ പരിചയപ്പെട്ടതെന്നും പെട്ടെന്ന് തന്നെ സൗഹൃദത്തിലായെന്നും സ്വാസിക പറഞ്ഞിരുന്നു. ഒരു റൊമാന്റിക് സീന്‍ ഷൂട്ടിന്റെ ഇടയില്‍ താന്‍ ആണ് പ്രേമിനെ പ്രൊപ്പോസ് ചെയ്യുന്നത് എന്നാണ് സ്വാസിക അറിയിച്ചതും.

ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനല്‍ ഹാക്ക് ആയതിനെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി. എന്റെ യൂട്യൂബ് ചാനല്‍ ഹാക്കായി പോയി. അത് ഇനി കംപ്ലെയിന്റ് കൊടുത്ത് തിരികെ കിട്ടുമ്പോളേക്കും ലേറ്റ് ആകും. പഴയ ചാനലിലേയ്ക്ക് പോയി ഇനി ആരും ലൈക്ക് ചെയ്യുകയോ സബ്‌സ്‌െ്രെകബ് ചെയ്യുകയോ ചെയ്യണ്ട.

പഴയ വീഡിയോസും കാണണ്ട. ഞങ്ങള്‍ ഒരുമിച്ചുള്ള വിശേഷങ്ങള്‍ ഒക്കെയും മറ്റൊരു ചാനല്‍ വഴി ഉണ്ടാകും. ആന്റമാന്‍ നിക്കോബാര്‍ ഐലന്റിലേക്ക് ആണ് ഞങ്ങള്‍ ഒരുമിച്ചൊരു യാത്ര പോകുന്നത്.ആ വിശേഷങ്ങള്‍ പങ്കിടുമെന്നും സ്വാസികയും പ്രേമും പുത്തന്‍ വീഡിയോയില്‍ പറയുന്നു. അതേസമയം ലക്ഷങ്ങളുടെ വരുമാനം അല്ലെ നഷ്ടം ഉണ്ടായത്. എത്രയും വേഗം അത് തിരികെ പിടിക്കാന്‍ ആകട്ടെ എന്നാണ് ആരാധകരുടെ കമന്റുകള്‍.

Vijayasree Vijayasree :