മുയലിന്റെ പാസ്പോർട്ടിലല്ല, എന്റെ സ്വന്തം പാസ്പോർട്ടിലാണ് വന്നത്, എന്നും പച്ചക്കറി തിന്നോളാം എന്ന് ആർക്കും വാക്കുകൊടുത്തിട്ടില്ല;രസകരമായ ആ സംഭവം പങ്കുവെച്ച് സാജു നവോദയ!

സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് സാജു നവോദയ.ഹാസ്യ കഥാപാത്രങ്ങളാണ് താരം കൂടുതൽ കൈകാര്യം ചെയ്യുന്നത്.ഭക്ഷണത്തിന്റെ കാര്യത്തിൽ സാബു ഇത്തിരി കർക്കശക്കാരനാണ്.ഇപ്പോളിതാ യുഎഇയിൽ പരിപാടിക്ക് പോയപ്പോളുണ്ടായ ഒരു സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് സാജു നവോദയ.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

എവിടേക്കു യാത്ര പോയാലും ഞാൻ കഷ്ടപ്പെടുന്നത് ഭക്ഷണം കഴിക്കാൻ ആയിരിക്കും. എല്ലാവരും പല നാടുകളിൽ ചെല്ലുമ്പോൾ ആ നാട്ടിലെ ഭക്ഷണങ്ങൾ പരീക്ഷിക്കാൻ ആയിരിക്കും നോക്കുക. എന്നാൽ എനിക്ക് നമ്മുടെ ചോറും പുളിശ്ശേരിയും കുറച്ചു ബീഫും ഉണ്ടെങ്കിലേ ഒരു സമാധാനമാകൂ. ഒരിക്കൽ യുഎഇയിൽ പരിപാടിക്ക് പോയപ്പോൾ ഒരു സംഭവം ഉണ്ടായി. അവിടെയൊക്കെ നാട്ടിൽനിന്ന് വരുന്ന കലാകാരന്മാർക്ക് നാടൻ ഭക്ഷണം അറേഞ്ച് ചെയ്യാറുണ്ട്. വിഭവസമൃദമായ സദ്യയൊന്നുമല്ല, ചോറും മോരുകറിയും പിന്നെ കാബേജ് തോരനും. രണ്ടു ദിവസം കഴിച്ചു നോക്കി. പിന്നെ പറ്റുമോ. എനിക്ക് സാധിക്കില്ല. മൂന്നാം ദിവസം ഞാൻ പറഞ്ഞു, ഞാൻ മുയലിന്റെ പാസ്പോർട്ടിലല്ല, എന്റെ സ്വന്തം പാസ്പോർട്ടിലാണ് ഇവിടെ വന്നിരിക്കുന്നത്. എന്നും പച്ചക്കറി തിന്നോളാം എന്ന് ഞാൻ ആർക്കും വാക്കുകൊടുത്തിട്ടില്ലെന്ന്.

നോബിയും ധർമജനും ഒക്കെയുള്ള ടീമിനൊപ്പം ഇന്തൊനീഷ്യയിൽ പോയതാണ് കൂടുതൽ രസം. സംഘാടകർ വലിയൊരു റസ്റ്ററന്റിലാണ് ഞങ്ങൾക്ക് ഭക്ഷണം ഏർപ്പാടാക്കിയത്. സീ ഫുഡിന് പേരുകേട്ട ആ ഹോട്ടലിൽനിന്ന് ഞാനും നോബിയും ഒഴികെയുള്ള ബാക്കിയെല്ലാവരും തകർപ്പനായി ഭക്ഷണം കഴിച്ചു. ഞങ്ങൾക്ക് ആണെങ്കിൽ അവിടെയുള്ള ഒന്നും പിടിക്കുന്നില്ല. അവസാനം ഓൺലൈൻ വഴി കെഎഫ്സി ചിക്കൻ ഓർഡർ ചെയ്തു വരുത്തി അവിടെ ഇരുന്നു കഴിക്കേണ്ട ഗതികേട് ഞങ്ങൾക്ക് ഉണ്ടായി.

about saju navodaya

Vyshnavi Raj Raj :