മകളുടെ വിവാഹം അറിയിച്ചത് വാട്സ് ആപ്പിലൂടെ അതിഥികൾക്കൊപ്പം ഒരാളായി പങ്കെടുക്കാൻ തോന്നിയില്ല!

മലയാള സിനിമയിൽ വളരെപെട്ടെന്നാണ് സായികുമാർ തന്റേതായ സ്ഥാനം നേടിയെടുത്തത്.താരത്തിന്റെ ആദ്യകാലങ്ങളിൽ തന്നെ ഏറെ ആരാധകരാണ് ഉണ്ടായിരുന്നത്. ഹാസ്യകഥാപാത്രമായും, സഹനടനായും,നടനായും,വില്ലനായും താരം മലയാള സിനിമയിൽ നിറഞ്ഞു നിന്ന്.നിരവധി വില്ലൻ കഥാപാത്രങ്ങൾക്കും ജീവൻ നൽകി.എല്ലാ സിനിമ നടൻ നടിമാർക്കും ഓരോ ജീവിത പ്രതിസന്ധികളോടെയാണ് നടന്നു പോകുന്നത്.അതുപോലെ ആണ് നടൻ സായികുമാറിന്റെ ജീവിതവും വളരെ ഏറെ പ്രശ്നങ്ങളിലൂടെ ആണ് താരം കടന്ന് പോയത്. തന്റെ വേദന നിറഞ്ഞ ഭൂതകാലത്തെക്കുറിച്ച് തുറന്നുപാറയുകയാണ് സായികുമാർ . സ്വകാര്യ മാധ്യമത്തിന് നൽകിയ നൽകിയ അഭിമുഖത്തിലാണ് സായ്കുമാർ മനസു തുറന്നത്.

തൻറെ ആദ്യ ഭാര്യ പ്രസന്ന കുമാരിയിലുള്ള മകൾ വൈഷ്ണവിയുടെ വിവാഹത്തിന് പങ്കെടുക്കാത്തതിനെകുറിച്ചുണ്ടായിരുന്ന വിവാദങ്ങൾക്കുള്ള മറുപടിയായിരുന്നു അത്.താൻ സീറോയിൽ നിന്ന് തുടങ്ങി വളർന്നുവന്നയാളാണ്. ഏറെ കാലം അധ്വാനിച്ചതൊക്കെ അവർക്കും മോൾക്കും വേണ്ടിയായിരുന്നു. മോളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് അച്ഛൻറെ കടമയല്ലേ. സന്തോഷത്തോടെ എനിക്കുള്ളതെല്ലാം ഞാൻ അവർക്ക് നൽകിയിരുന്നു. എന്നാൽ പിന്നീട് മോളും എന്നെ കുറ്റപ്പെടുത്തി സംസാരിച്ചുതുടങ്ങി.ഇതോടെ എനിക്ക് ഒരുപാട് വിഷമമായി. ഞാൻ അത് തിരുത്താനും പോയില്ല.മകളുടെ വിവാഹ ആലോചനയും നിശ്ചയവും ഒന്നും അറിയിച്ചില്ല. ഒരിക്കൽ ഞാനില്ലാത്ത ദിവസം വിവാഹം വിളിക്കുന്നതിനായി മകൾ ഫ്ളാറ്റിൽ വന്നിരുന്നു എന്നത് പറഞ്ഞറിഞ്ഞു. പിന്നീട് വാട്സ് ആപ്പിൽ എനിക്കൊരു മെസേജായിക്ഷണക്കത്തയച്ചു.മകളുടെ വിവാഹം അച്ഛനെ അങ്ങനെയാണോ അറിയിക്കേണ്ടത്. അതിഥികൾക്കൊപ്പം ഒരാളായി പങ്കെടുക്കേണ്ടതില്ലെന്ന് കരുതി, മകളുടെ വിവാഹത്തിന് അതുകൊണ്ടാണ് പോവാതിരുന്നതെന്ന് സായ്കുമാർ പറഞ്ഞു.

റാംജിറാവ് സ്പീക്കിങ് എന്ന ചിത്രത്തിൽ നായക കഥാപാത്രമായി ആണ് സായികുമാർ മലയാള സിനിമയിൽ എത്തിയത് . നായകനായി തുടങ്ങിയിട്ടും വില്ലനായി വഴിമാറിപോയ താരമാണ് സായികുമാർ .‘ ‘റാംജിറാവ് സ്പീക്കിംഗ്’ എന്ന ചിത്രത്തിലൂടെ സ്വപ്ന തുല്യമായ തുടക്കമാണ്‌ ലഭിച്ചത്. ഫാസില്‍ സാറിന്റെ പിന്തുണയോടെ കിട്ടിയ ആ വിജയം നിലനിര്‍ത്താന്‍ എനിക്ക് കഴിഞ്ഞില്ല. സിനിമ തെരഞ്ഞെടുക്കുന്നതില്‍ പാളിച്ച പറ്റി. സംവിധായകനാകാന്‍ അവസരം തേടി നില്‍ക്കുന്ന ഏതെങ്കിലും ഒരു കുട്ടന്‍ വരും.

about saikumar

Vyshnavi Raj Raj :