പതിനെട്ട് വർഷങ്ങൾക്ക് മുൻപുള്ള സാബുമോൻ; ‘അയ്യപ്പനും കോശിയി’ലൂടെ പൃഥ്വിരാജിനൊപ്പം സാബുമോന്‍ വീണ്ടും തിരിച്ചെത്തുകയാണ്!

പതിനെട്ട് വർഷങ്ങൾക്ക് മുൻപുള്ള സാബുമോനെ നിങ്ങൾ കണ്ടിട്ടുണ്ടോ.ഇല്ലങ്കിൽ ‘നക്ഷത്രകണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി’എന്ന ചിത്രം ഒന്ന് കണ്ടാൽ മതി. 2002-ല്‍ പുറത്തിറങ്ങിയ ചിത്രത്തിൽ സാബുമോൻ അഭിനയിച്ചിട്ടുണ്ട്.ആ ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലേക്കു കാലെടുത്തു വെക്കുന്നത്.ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം ചെറിയൊരു വേഷത്തിലാണ് സാബുമോന്‍ എത്തിയത്.

പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ‘അയ്യപ്പനും കോശിയി’ലൂടെ പൃഥ്വിരാജിനൊപ്പം സാബുമോന്‍ വീണ്ടും തിരിച്ചെത്തുകയാണ്. നക്ഷത്രകണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലെ ലുക്കും അയ്യപ്പനും കോശിയിലെ ലുക്കും കണ്ടാണ് സോഷ്യല്‍ മീഡിയ മൂക്കത്ത് വിരല്‍ വച്ചിരിക്കുന്നത്.

പൃഥ്വിരാജും ബിജു മേനോനുമാണ് ‘അയ്യപ്പനും കോശിയും’ ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. സച്ചി സംവിധാനം ചെയ്യുന്ന ചിത്രം രഞ്ജിത്തും പി.എം. ശശിധരനും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

about sabumon

Vyshnavi Raj Raj :