നടി ദിവ്യ ഉണ്ണി തനിക്ക് പാരയായിരുന്നുവെന്ന് രഞ്ജിനി ഹരിദാസ്!

നടി ദിവ്യ ഉണ്ണി ഒരു കാലത്ത് തനിക്ക് പാരയായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്.
രഞ്ജിനി പറയുന്നതിങ്ങനെ..
സിനിമയില്‍ വരുന്നതിന് മുന്‍പ് തന്നെ ദിവ്യയെ അറിയാമായിരുന്നു തനിക്കെന്ന് രഞ്ജിനി പറയുന്നു. ദിവ്യയുടെ കുടുംബം സ്ഥലം വിറ്റപ്പോള്‍ അത് വാങ്ങിച്ചായിരുന്നു ഞങ്ങള്‍ വീട് വെച്ചത്. അതിന് മുന്‍പ് അവരുടെ വീടിന് തൊട്ടടുത്തായിരുന്നു ഞങ്ങള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. എല്ലായിടത്തും ദിവ്യയുടെ സാന്നിധ്യമുണ്ടായിരുന്നു. അച്ചടക്കമുള്ള കുട്ടിയാണ് ദിവ്യയെന്ന് അമ്മ ആ സമയത്ത് പറയുമായിരുന്നു. അത് തനിക്ക് പാരയായിരുന്നുവെന്നും രഞ്ജിനി പറഞ്ഞിരുന്നു.

എന്റെ കാര്യത്തിലാണെങ്കില്‍ ഡിസിപ്ലിന്‍ഡാണെന്ന് അമ്മ ഒരിക്കലും പറഞ്ഞിട്ടുമുണ്ടായിരുന്നില്ല. ഇത്രയും നല്ല കുട്ടി അവിടെയുണ്ടായിരുന്നത് എനിക്ക് ചീത്തപ്പേരായിരുന്നു. അച്ഛന് വളരെയധികം ഇഷ്ടമുള്ള അഭിനേത്രി കൂടിയാണ് ദിവ്യ. അമ്മയുടെ പെറ്റായിരുന്നു. ഇപ്പോഴത്തെ ഗ്ലാമറൊന്നുമുണ്ടായിരുന്നില്ല. സിനിമയിലും സിംപിളായിരുന്നു. അധികം ഒച്ചയും ബഹളമോ ഗ്ലാമറസോ ഒന്നുമല്ലായിരുന്നു.
കോളേജില്‍ ദിവ്യ എന്റെ സീനിയറാണ്. അതിന് മുന്‍പ് നടന്ന മിസ് കേരള മത്സരം ഹോസറ്റ് ചെയ്തത് ദിവ്യയായിരുന്നു. അന്ന് നീയാണ് വിജയിയാണ് എന്ന് പറയാനായി കുറേ കഷ്ടപ്പെട്ടിരുന്നു. ഇടയ്ക്ക് വെച്ച്‌ ഞങ്ങള്‍ അവിടെ നിന്ന് മാറിത്താമസിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ തിരിച്ചെത്തിയിരുന്നു. ദിവ്യ ഉണ്ണിയുടെ വീടല്ലേ, അതിനടുത്ത് എന്നായിരുന്നു ആ സമയത്തെ ലാന്‍ഡ്മാര്‍ക്ക് രഞ്ജിനി പറഞ്ഞു.

ABOUT RENJINI DIVYA UNNI

Vyshnavi Raj Raj :