തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രശ്മിക മന്ദാന.തെലുങ്കിലും കന്നഡയിലുമാത്രമല്ല മറ്റെല്ലാ ഭാഷകളിലും താരത്തിനു മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.ഗീത ഗോവിന്ദത്തിലെ ഇങ്കെ ഇങ്കെ കാതലേ എന്ന ഗാനത്തിലൂടെയാണ് രശ്‌മിക മന്ദാന തെന്നിന്ത്യയുടെ ഹൃദയത്തെ കീഴടക്കിയത്.വിജയദേവരകൊണ്ടയുമായുള്ള കെമിസ്ട്രി വളരെ ഏറെ കൈയ്യടി നേടിയ ഒന്നാണ്. ഡിയര്‍ കോമ്രേഡിലൂടെയായിരുന്നു ഇരുവരും ഒരുമിച്ചെത്തിയത്. ഓണ്‍സ്‌ക്രീനില്‍ മാത്രമല്ല ഓഫ് സ്‌ക്രീനിലും ഇരുവരും ഒരുമിച്ചേക്കുമെന്നുള്ള വിവരങ്ങളായിരുന്നു ഒരിടയ്ക്ക് പുരത്തുവന്നത്.
ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന താരജോഡികള്‍ കൂടിയായിരുന്നു ഇരുവരും. രക്ഷിത് ഷെട്ടിയുമായി പ്രണയത്തിലാണെന്നുള്ള പ്രചാരണങ്ങളുമുണ്ടായിരുന്നു. എന്നാല്‍ അത്തരത്തിലുള്ള ചോദ്യങ്ങളില്‍ നിന്നും താരം ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു. അര്‍ജുന്‍ റെഡ്ഡിയുടെ പ്രമോഷനിടയില്‍ വിജയ് ദേവരകൊണ്ടയായിരുന്നു താരത്തെ രക്ഷിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ചിത്രങ്ങള്‍ വൈറലായി മാറുന്നതിന് പിന്നാലെയായി കമന്റുകളും വിമര്‍ശനങ്ങളുമൊക്കെ എത്താറുണ്ട്. അടുത്തിടെ കുട്ടിക്കാല ചിത്രം പോസ്റ്റ് ചെയ്ത് എത്തിയപ്പോഴും താരത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
മോശമായ രീതിയിലുള്ള കമന്റും ട്രോളും പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതെന്തിനാണെന്ന് മനസ്സിലാവുന്നില്ല. താരങ്ങള്‍ ഇതേക്കുറിച്ച് പ്രതികരിക്കില്ലെന്ന ബോധ്യമുള്ളതിനാലാണോ, മോശം പ്രവണതയാണ് ഇത്. പൊതുവെ നെഗറ്റീവ് കമന്റുകളെ അവഗണിക്കാറാണ് പതിവ്. ജോലി സംബന്ധിച്ചുള്ള വിമര്‍ശനമാണെങ്കില്‍ താനത് ശ്രദ്ധിക്കും. എന്നാല്‍ കുടുംബത്തിലുള്ളവരെ പറയാനോ വിമര്‍ശിക്കാനോ ഉള്ള അധികാരം ആര്‍ക്കും താന്‍ നല്‍കിയിട്ടില്ലെന്നും താരം പറഞ്ഞിരുന്നു.
about rashmika mandanna