എന്റെ മകൾ അവരെ വിശ്വസിച്ചു…ചതിച്ചപ്പോൾ ഒരു ജീവിതത്തിന് വേണ്ടി യാചിച്ചു ..എന്നാൽ അവർ എന്റെ മകളെ കൊന്നു കളഞ്ഞു..നെഞ്ചുപിളർക്കുന്ന അച്ഛന്റെ വാക്കുകൾ!

എത്ര പെൺകുട്ടികളേയാണ്‌ നാട്ടിൽ പറ്റിച്ചും ചതിച്ചും കൊല്ലുന്നത്. എത്ര പേരാണ്‌ മരിച്ച് ജീവിക്കുന്നത്. കേരളത്തിൽ ജനിച്ച് വീഴുന്നത് പെൺകുട്ടി ആയാൽ ആവൾ പോലും ഭയന്ന് വിറച്ച് ജീവിക്കണം എന്നാണവസ്ഥ. പ്രായമേതായാലും വിഷയമല്ല പെൺ എന്ന വിഭാഗം മതി ക്രൂര മൃഗങ്ങൾക്ക്. ഇതാ കേരളത്തിന്റെ ഹൃദയം പിടിച്ചുലച്ച് ഒരു മരണം കൂടി കൊല്ലം കൊട്ടിയത്തെ പെൺകുട്ടിയുടെ ആത്മഹത്യയെ തുടർന്ന് പ്രതിയായ ഹാരിസിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി. ആത്മഹത്യാപ്രേരണ, ഗർഭച്ഛിദ്രം തുടങ്ങിയ കുറ്റങ്ങളും ഹാരിസിനെതിരെ ചുമത്തിയിട്ടുണ്ട്. പെൺകുട്ടി ഗർഭച്ഛിദ്രം നടത്തിയ സംഭവത്തിൽ വരൻറെ ബന്ധുവായ സീരിയൽ നടിക്കും ബന്ധുക്കൾക്കും പങ്കുണ്ടെന്നാണ് ആരോപണം.

അവസാനം വരെ മോള് അവനെ വിശ്വസിച്ചുവെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് റംസിയുടെ പിതാവ് പ്രതികരിച്ചു. ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോൾ നീ എന്തെങ്കിലും ചെയ്യെന്ന് അവൻ പറഞ്ഞതൊക്കെ മോൾ മരിച്ചുകഴിഞ്ഞാണ് ഞാൻ അറിഞ്ഞതെന്നും പിതാവ് പറഞ്ഞു. കഴിഞ്‍ഞ 10 വർഷമായി തൻറെ മകളും ഹാരിസും സ്നേഹത്തിലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വളയിടീൽ ചടങ്ങ് നടത്തിയിരുന്നു. അതുകഴിഞ്ഞാണ് മറ്റൊരാളെ ഹാരിസ് വിവാഹം കഴിക്കാൻ പോവുകയാണെന്ന് മകൾ അറിഞ്ഞത്. വരൻറെ മാതാവിനെ പോയി കണ്ട് തന്നെ ഒഴിവാക്കരുതെന്ന് മകൾ അപേക്ഷിച്ചതൊക്കെ ആത്മഹത്യക്ക് ശേഷമാണ് താൻ അറിഞ്ഞതെന്ന് പിതാവ് പറഞ്ഞു.

മരിക്കുന്നതിന് മുൻപ് പെൺകുട്ടി ഹാരിസിനെ വിളിക്കുന്ന ശബ്ദ സന്ദേശമുണ്ടായിട്ടും പൊലീസ് ഹാരിസിനെതിരെ കേസെടുക്കാതിരുന്ന സംഭവം സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.വിവാഹ നിശ്ചയത്തിന് ശേഷം പെൺകുട്ടി ഗർഭിണിയാകുകയും വരൻ തന്നെ ആശുപത്രിയിലെത്തിച്ച് ഗർഭച്ഛിദ്രം നടത്തുകയും ചെയ്തിരുന്നു. ഗർഭച്ഛിദ്രത്തിനായി ഹാരിസ് വ്യാജരേഖ ചമയ്ക്കുകയും ചെയ്തു. എന്നാൽ ഇതിന് ശേഷം മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യാൻ ഹാരിസ് ശ്രമിച്ചു. ഇതറിഞ്ഞാണ് കൊട്ടിയം സ്വദേശിയായ പെൺകുട്ടി ആത്മഹത്യ ചെയ്തത്.

റംസി, മരിക്കുന്നതിനു മുമ്പ് പ്രതി ഹാരിസിനോടും ഉമ്മയോടും ഫോണിൽ സംസാരിച്ചതിന്റെ ശബ്ദരേഖ പുറത്തുവന്നു. ശബ്ദ സംഭാഷണം ഇങ്ങനെയാണ്- ‘ഇക്കൂ, ഞാൻ ഒന്നും പിടിച്ചു വാങ്ങുന്നില്ല. ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ്? ഇക്കു ചെയ്ത തെറ്റിന് എന്തിനാണു ഞാൻ അനുഭവിക്കുന്നത്? എന്നെ വേണ്ടെന്നും മറ്റൊരു പെണ്ണിനെ കല്യാണം കഴിക്കണമെന്നും പറയുമ്പോൾ ഞാൻ എങ്ങനെയാണ് സമാധാനമായി ഇരിക്കുക? എനിക്കു മുൻപിൽ രണ്ടു വഴികളേ ഉള്ളൂ.ഒന്ന്, മറ്റേ ബന്ധം നിർത്തി ഇക്കു എന്നെ കല്യാണം കഴിക്കുക. രണ്ടാമത്തെ വഴി… എനിക്ക് ജീവിതം വേണ്ട, ജീവനും വേണ്ട.’– എന്നാണു റംസി ഹാരിസിനോടു പറയുന്നത്. കരഞ്ഞുകൊണ്ട് യുവതി ഇതു പറയുമ്പോൾ, യാതൊരു താൽപര്യവുമില്ലാതെ ശരി എന്നു മാത്രമായിരുന്നു ഹാരിസിന്റെ മറുപടി. നാളെ 12 മണി വരെ ആലോചിക്കാൻ സമയം തരണമെന്നും അതു വരെ ജീവിക്കണമെന്നും ഹാരിസ് പറയുന്നതും കേൾക്കാം.

പിന്നീട് പ്രചരിച്ച രണ്ടാമത്തെ ഫോൺ സംഭാഷണം റംസി ഹാരിസന്റെ ഉമ്മയുമായി നടത്തുന്നതാണ്. ഹാരിസ് തന്നെ വേണ്ടെന്നു പറഞ്ഞതായി റംസി ഉമ്മയോടു പറയുമ്പോൾ, അതു നല്ല കാര്യമാണെന്നും നീ നല്ല ചെറുക്കനെ നോക്കി പോകാൻ നോക്ക് എന്നുമായിരുന്നു മറുപടി. നല്ല കുടുംബത്തിൽ പോയി ജീവിക്കാൻ നോക്ക്. നീ പോടി പെണ്ണെ, നിന്റെ പണി നോക്ക്. മനസിനു കട്ടി വച്ചു ജീവിക്കൂ. അവന്റെ ബാപ്പയുടെ ആളുകൾ നിന്നെ അംഗീകരിക്കില്ല. അവനെ അവന്റെ പാട്ടിനു വിട്ടേക്ക്. നിന്റെ മാതാപിതാക്കൾ നിനക്കു കണ്ടു വയ്ക്കുന്ന ബന്ധമാണ് ഏറ്റവും നല്ലത്. ഇപ്പോൾ പൊന്നുമോളോട് ഇങ്ങനെ പറയാനേ ഞങ്ങളുടെ സാഹചര്യത്തിൽ സാധിക്കൂവെന്നും ഹാരിസിന്റെ ഉമ്മ പറയുന്നു.നീ സുന്ദരിയാണ്, നല്ലൊരു ഭാവിയുണ്ട്. അന്തസ്സുള്ള ജോലിയുണ്ട്. ഇത്രയും നല്ലൊരു ബന്ധം ഞങ്ങളുടെ കുടുംബത്തിൽ ഇതുവരെ വന്നിട്ടില്ലെന്നും ഹാരിസിന്റെ ഉമ്മ പറയുന്നു. ‘വേറെ ഒരുത്തന്റെ കൂടെ ജീവിക്കാനല്ല ഞാൻ ആഗ്രഹിച്ചത്. ഉമ്മയുടെ മരുമോളായി ജീവിക്കാനാണ്. എന്നെ ഇങ്ങോട്ടുവന്ന് സ്നേഹിച്ച്, ഇത്രയും കാലം കൊണ്ടുനടന്ന്, ഒരു കുഞ്ഞിനെ തന്ന കാര്യം ഉമ്മയ്ക്ക് അറിയാലോ?

എന്നിട്ട് എന്നോടെങ്ങനെ ഇങ്ങനെ സംസാരിക്കാൻ സാധിക്കുന്നു? പുതിയ ബന്ധത്തിനാണു താൽപര്യമെങ്കിൽ എന്തിനാണു വളയിടൽ നടത്തിയത്? നേരത്തെ പറയാമായിരുന്നില്ലേ?’– യുവതി നെഞ്ചുപൊട്ടി ചോദിക്കുന്നു. അതൊന്നും സാരമില്ലെന്നും നീ വേറെ വിവാഹം കഴിക്കണമെന്നും ഈ കാര്യങ്ങൾ നിങ്ങൾക്കു രണ്ടാൾക്കും മാത്രമേ അറിയുവെന്നുമാണു പ്രതിയുടെ മാതാവ് അപ്പോൾ മറുപടി പറയുന്നത്.

about ramsi

Vyshnavi Raj Raj :