ഒരു ഞെട്ടലോടെയാണ് ആ പ്രഖ്യാപനം കേട്ടത്.. രജീഷ വിജയൻ മനസ്സ് തുറക്കുന്നു….

 മൂന്ന് വർഷത്തിനിടെ ആറ് സിനിമകൾ, വ്യത്യസ്ത കഥാപാത്രങ്ങൾ, മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇതാണ് രജിഷ വിജയൻ എന്ന യുവ നടിയുടെ ഇതു വരെയുള്ള കരിയർ. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ഇതേ സിനിമയിലെ കഥാപാത്രത്തിന് സംസ്ഥാന അവാർഡും സ്വന്തമാക്കി. ജോര്‍ജ്ജേട്ടന്‍സ് പൂരം, ഒരു സിനിമാക്കാരന്‍, ജൂണ്‍, ഫൈനല്‍സ് എന്നീ സിനിമകളിലും മികച്ച വേഷങ്ങൾ അവതരിപ്പിച്ചു. വിധു വിൻസെന്റിന്റെ സ്റ്റാന്‍ഡ് അപ്പ് ആണ് രജിഷ വിജയന്റെ ഏറ്റവും പുതിയ ചിത്രം.എന്നാൽ, സിനിമകളുടെ എണ്ണത്തേക്കാൾ കൂടുതൽ അതിന്റെ നിലവാരമാണ് തനിക്ക് പ്രധാനമെന്നതാണ് താരത്തിന്റെ നിലപാട്. ഒരുമാധ്യമത്തിന്  നൽകിയ അഭിമുഖത്തിലാണ് രജിഷ മനസ് തുറക്കുന്നത്. ‘ഞാൻ ചെയ്യുന്ന സിനികലുടെ നിലവാരം മികച്ചതായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. അത് ബോധപൂർവമായ തീരുമാനമാണ്.

അനുരാഗ കരിക്കിൻ വെല്ലത്തിന് ശേഷം, വന്ന പ്രോജക്റ്റുകൾക്ക് എല്ലാം സമാനമായ ഒരു കഥയോ സ്വഭാവമോ ഉണ്ടായിരുന്നു. എന്നാല്‍തികച്ചും വ്യത്യസ്തമായ ഒരു വേഷത്തിനായി കാത്തിരിക്കുകയായിരുന്നു, അങ്ങനെയാണ് ജോർജ്ജേട്ടന്‍സ് പൂരവും സിനിമാക്കരനും ചെയ്തത്. അപ്പോഴേക്കും ജൂൺ സിമയിലേക്ക് വിളിച്ചു. എന്നാൽ നിർമ്മാതാക്കളില്ലാത്തതിനാൽ ചിത്രം നീണ്ടുപോയി. ആ കാലയളവിൽ നാടകത്തിലേക്ക് തിരിഞ്ഞു. പിന്നാലെയാണ് ഫൈനൽസ് ചെയ്യുന്നത്.’ ഇപ്പോൽ സ്റ്റാൻഡ് അപ് പ്രദർശനത്തിന് എത്തുന്നു. സുഹൃത്തുക്കളായ ആറുപേരുടെ ജീവിതം ഒരു സ്റ്റാൻഡ്-അപ്പ് കോമഡിയന്റെ (നിമിഷ സജയൻ അവതരിപ്പിക്കുന്ന വേഷം) വിവരണത്തിലൂടെ കടന്നു പറയുകയാണ് സ്റ്റാൻഡ് അപ്പ്.ഒരു വ്യക്തി മറ്റുള്ളവർക്കിടയിൽ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ചുൾപ്പെടെയാണ് സിനിമ- രജിഷ പറയുന്നു. മനോഹരമായിരുന്നു ഹാൻഡ് ഓഫ് ഗോഡ് എന്ന നാടക അനുഭവം. അതിന്റെ ക്ലൈമാക്സ് കാഴ്ചക്കാർക്ക് തീരുമാനിക്കാവുന്ന തരത്തിലായിരുന്നു ചെയ്തിരുന്നത്. ക്ലൈമാക്സ് കാഴ്ചക്കാർക്ക് തീരുമാനിക്കാവുന്ന തരത്തിൽ അത്ഭുതകരമായ ഒരു സ്ക്രിപ്റ്റായിരുന്നു ഹാൻഡ് ഓഫ് ഗോഡിന്.

അഭിനയത്തിൽ റീടെക്കുകളില്ലാത്തതിനാൽ വ്യത്യസ്ഥ അനുഭവം തന്നെയായിരുന്നു നാടകം. തെറ്റ് സംഭവിച്ചാൽ അത് സ്വയം തിരുത്തണം. നാടകത്തിന് മറ്റൊരു ഊർജ്ജം ആവശ്യമാണ്. കോളേജിൽ വച്ച് തെരുവ് നാടകം ചെയ്യാറുള്ളതാണ് ഇതിന് തനിക്ക് കരുത്തായതെന്നും രജിഷ പറയുന്നു. അദ്യ സിനിമയിൽ നിന്നും ആറാമത്തെ ചിത്രം പൂർത്തിയാക്കുമ്പോൾ തന്റെ ആത്മവിശ്വാസം ചെറുതായി ഉയർന്നിട്ടുണ്ടെന്നും രജിഷ പറയുന്നു. ‘പക്ഷെ ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്ന് എനിക്കറിയാം. ഒരു പ്ലേ-സ്കൂൾ തലത്തിൽ നിന്ന്, ഞാൻ ഇപ്പോൾ കിന്റർഗാർട്ടനിലെത്തിയെന്ന് പറയാം.’ ഒരു കലാകാരനെന്ന നിലയിൽ വളരെയധികം ആത്മവിശ്വാസം നൽകിയതായിരുന്നു അനുരാഗ കരിക്കിൻവെള്ളത്തിലെ വേഷത്തിന് ലഭിച്ച പുരസ്കാരം. ഞെട്ടലോടയാണ് ആ പ്രഖ്യാപനം കേട്ടത്. അനുരാഗ കരിക്കിൻ വെള്ളം അവാർഡിനായി അയച്ചതായി പോലും അറിയില്ലായിരുന്നു. അതിലെ കഥാപാത്രത്തിന് ചില നെഗറ്റീവ് ഷേഡുകൾ ഉണ്ടെന്ന് തോന്നിയിരുന്നു, അതിനാൽ കാഴ്ചക്കാർ എങ്ങനെ സ്വീകരിക്കുമെന്ന് പോലും ഉറപ്പില്ലായിരുന്നു. പക്ഷെ എനിക്ക് ലഭിച്ച പ്രതികരണം വളരെ മികച്ചതായിരുന്നെന്നും രജിഷ പറയുന്നു. എന്നാൽ, പരിയേറും പെരുമാൾ സംവിധായകന്റെ അടുത്ത ചിത്രത്തിൽ ഭാഗമാവുന്നെന്ന റിപ്പോർട്ടുകളിൽ പ്രൊഡക്ഷൻ ഹൗസിൽ നിന്നും ഔദ്യോഗിക അറിയിപ്പ് വരുന്നതുവരെ അഭിപ്രായം പറയാനില്ലെന്നും രജിഷ പറയുന്നു. ആസിഫ് അലിക്കൊപ്പം വേഷമിടുന്ന ഞാൻ ജിബു ജേക്കബിന്റെ എല്ലാം ശരിയാകും ആണ് രജിഷയുടെ അടുത്ത ചിത്രം. മലയാളത്തിൽ തന്നെ മറ്റ് രണ്ട് സിനിമകൾകൂടി ഉടൻ വരുമെന്നും താരം പറയുന്നു.

about rajisha vijayan

Vyshnavi Raj Raj :