സൈബര്‍ ആക്രമണങ്ങള്‍ പരിധി കടക്കുന്നു..എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല;ഷോയില്‍ പങ്കെടുത്തതില്‍ താന്‍ ഇപ്പോള്‍ ഖേദിക്കുന്നു വെന്ന് രാജനി ചാണ്ടി!

വിവാദങ്ങൾ അടങ്ങാതെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ് ബിഗ്‌ബോസ് സീസൺ 2.ആദ്യഭാഗം പോലെ തന്നെ മത്സരാർത്ഥികളുടെ യഥാർത്ഥ സ്വഭാവം ഏറെക്കുറെ പ്രേക്ഷകർക്ക് ബോധ്യമായിക്കഴിഞ്ഞു.ആദ്യ വാരം പിന്നിട്ടപ്പോൾ ബിഗ്‌ബോസ് ഹൗസിൽ നിന്നും പുറത്തായത് രാജിനി ചാണ്ടിയായിരുന്നു.എന്നാൽ പുറത്തു വന്നപ്പോൾ രാജിനിക്ക് നേരിടേണ്ടി വന്നത് വിമർശനങ്ങളാണ്.

ഷോയില്‍ നിന്ന് പുറത്ത് വന്നതിന് തൊട്ടുപിന്നാലെ ഒരു പ്രമുഖ മാധ്യമത്തിന് താരം അഭിമുഖം നൽകിയിരുന്നു.എന്നാൽ എപ്പോൾ ഇതിന്റെ പേരിൽ തനിക്ക് നേരേ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത ആക്രമണം നടക്കുന്നുവെന്ന് നടി രാജിനി ചാണ്ടി പറയുകയാണ്.
മത്സരാര്‍ഥികളിലൊരാളായ രജിതിനെക്കുറിച്ച് രാജിനി നടത്തിയ പരാമര്‍ശമാണ് വിവാദമായത്. രാജിനിക്കെതിരേ കടുത്ത വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്.

”എന്റെ പരാമര്‍ശങ്ങള്‍ നിങ്ങളെ വേദനിപ്പിച്ചുവെങ്കില്‍ ഞാന്‍ മാപ്പ് പറയുന്നു. സൈബര്‍ ആക്രമണങ്ങള്‍ പരിധി കടക്കുന്നു. അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു. എനിക്ക് മര്യാദയ്ക്ക് ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയായി. എന്റെ പ്രായത്തെയെങ്കിലും ബഹുമാനിക്കണ്ടേ? അതിന് മാത്രം എന്ത് അപരാധമാണ് ഞാന്‍ ചെയ്തത്. എന്നെ മാത്രമല്ല എന്റെ ഭര്‍ത്താവിനെപ്പോലും ചിലര്‍ വെറുതെ വിടുന്നില്ല”.ഷോയില്‍ പങ്കെടുത്തതില്‍ താന്‍ ഇപ്പോള്‍ ഖേദിക്കുന്നുവെന്ന് രാജിനി പറയുന്നു.

ഇത്തരം ഷോകള്‍ക്ക് ചേര്‍ന്നൊരു മത്സരാര്‍ഥിയല്ല ഞാന്‍. ഒന്നും അറിയാതെയാണ് ഞാന്‍ അതില്‍ പങ്കെടുത്തത്. ഒരു തമാശയായി മാത്രമാണ് ഞാന്‍ അതിനെ നോക്കി കണ്ടത്. ഈ പ്രായം എന്ന് പറയുന്നത് വെറും അക്കങ്ങള്‍ മാത്രമാണ് എന്ന് മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കാം എന്ന് മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത്. എല്ലാം എന്റെ തെറ്റാണ്. ”ഷോയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ രജനികാന്തിനൊപ്പം അഭിനയിക്കാനുള്ള അവസരം താന്‍ പാഴാക്കിയെന്നും രാജിനി പറഞ്ഞു.ഷോ തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് രജനികാന്തിനൊപ്പം അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ച് ഒരു കോള്‍ വന്നിരുന്നു. എന്നാല്‍ അതെനിക്ക് സ്വീകരിക്കാനായില്ല. അതില്‍ എനിക്ക് വലിയ കുറ്റബോധമുണ്ട്”- രാജിനി കൂട്ടിച്ചേര്‍ത്തു.

about rajini chandi bigboss

Vyshnavi Raj Raj :