പുലിമുരുകന് പുതിയൊരു റെക്കോര്‍ഡ് കൂടി!

മലയാള സിനിമാവ്യവസായത്തില്‍ നിര്‍ണായക സ്ഥാനമുള്ള ചിത്രമാണ് മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍. ബോക്‌സ്ഓഫീസിലെ 100 കോടി ക്ലബ്ബ് എന്നത് അത്രകാലവും മറുഭാഷാ സിനിമകളുമായി ചേര്‍ത്ത് മാത്രമാണ് മലയാളികള്‍ കേട്ടിരുന്നത്. എന്നാല്‍ ഇന്‍ഡസ്ട്രിയെ ആകെ അത്ഭുതപ്പെടുത്തി പുലിമുരുകന്‍ അവിശ്വസനീയ വിജയം നേടി. മലയാളത്തിന് ആദ്യമായി 100 കോടി-150 കോടി ക്ലബ്ബുകളിലേത്ത് വാതില്‍ തുറന്നുകൊടുത്ത ചിത്രമായി അത്.

ഇപ്പോഴിതാ പുതിയൊരു റെക്കോര്‍ഡ് കൂടി കരസ്ഥമാക്കിയിരിക്കുകയാണ് ഈ ചിത്രം. പുലിമുരുകന്റെ ഹിന്ദി ഡബ്ബിങ് പതിപ്പിന്റെ പേര് ഷേര്‍ കാ ശിക്കാര്‍ എന്നാണ്. ഈ ഹിന്ദി പതിപ്പിന് യൂട്യൂബില്‍ ലഭിച്ചിരിക്കുന്നത് 70 മില്യണ്‍ അഥവാ 7 കോടി കാഴ്ചക്കാരെയാണ്.

ഒരു മലയാളം സിനിമയുടെ ഹിന്ദി ഡബ്ബിങ് പതിപ്പിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന യൂട്യൂബ് വ്യൂസ് ആണ് പുലി മുരുകന്‍ നേടിയത്. കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് മാത്രം യൂട്യൂബില്‍ റിലീസ് ചെയ്ത ലൂസിഫര്‍ ഹിന്ദി പതിപ്പിനും ഏകദേശം അര കോടിയോളം കാഴ്ചക്കാര്‍ ലഭിച്ചു കഴിഞ്ഞു.

about pulimurukan

Vyshnavi Raj Raj :