വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ഞാന്‍ സിനിമയില്‍ അഭിനയിച്ചു; നായകന്മാരോട് അടുത്തിടപഴകി അഭിനയിക്കുന്നതിനോട് മുസ്തഫയ്ക്ക് വലിയ താത്പര്യമില്ല..

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് പ്രിയാമണി. അഭിനയം മാത്രമല്ല മികച്ച നര്‍ത്തകി കൂടിയാണ് താനെന്ന് താരം തെളിയിച്ചിരുന്നു. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സിലെ പ്രധാന വിധികര്‍ത്താക്കളിലൊരാളായിരുന്നു താരം. ഈ പരിപാടിയില്‍ പങ്കെടുത്തതോടെയാണ് പ്രിയാമണിയോടുള്ള ഇഷ്ടം കൂടിയതെന്ന് പലരും പറഞ്ഞിരുന്നു. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളില്‍ സജീവയായ പ്രിയാ മണി അവസാനമായി മലയാളത്തില്‍ പതിനെട്ടാം പടിയില്‍ അഭിനയിച്ചു. നടിയുടെ പുതിയ സിനിമ- കുടുംബ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ്.

വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ഞാന്‍ സിനിമയില്‍ അഭിനയിച്ചു. ഭര്‍ത്താവ് മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബവും നല്ല പിന്തുണ നല്‍കുന്നുണ്ട്. ആ പിന്തുണയില്ലെങ്കില്‍ നിങ്ങളോട് സംസാരിക്കാന്‍ പോലും എനിക്ക് കഴിയില്ല. ഡബ്ബ് ചെയ്ത ദക്ഷിണേന്ത്യന്‍ സിനിമകള്‍ അവര്‍ക്കെല്ലാം ഇഷ്ടമാണ്. പ്രത്യേകിച്ചും മുസ്തഫയുടെ അച്ഛന്. വിവാഹശേഷം നീ അഭിനയിക്കണം, ദയവ് ചെയ്ത് വീട്ടിലിരിക്കരുതെന്നാണ് മുസ്തഫ ആവശ്യപ്പെട്ടത്. സിനിമയോടുള്ള എന്റെ പാഷന്‍ മുസ്തഫയ്ക്കറിയാം. ആ പ്രോത്സാഹനം വലിയ ഭാഗ്യമായി കരുതുന്നു.

നായകന്മാരോട് അടുത്തിടപഴകി അഭിനയിക്കുന്നതിനോട് മുസ്തഫയ്ക്ക് വലിയ താത്പര്യമില്ല. അത് സ്വാഭാവികമല്ലേ. പ്രണയത്തിലായ ചില നടിമാരോട് ഞാന്‍ ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ഇത് നമ്മുടെ ജോലിയല്ലേ, ഞങ്ങളുടെ ബോയ്ഫ്രണ്ട്സിന് അതിലൊന്നും പ്രശ്നമില്ലെന്നാണ് അവര്‍ പറയുന്നത്. എന്റെ ഭര്‍ത്താവ് അങ്ങനെയല്ല. ഓണ്‍ സ്‌ക്രീന്‍ കിസിംഗ് സീനുകളൊക്കെ ഒഴിവാക്കും. മുസ്തഫയ്ക്ക് മാത്രമല്ല അദ്ദേഹത്തിന്റെ അച്ഛനും അമ്മയ്ക്കും മരുമകളുടെ കിസിംഗ് സീനുകള്‍ ഇഷ്ടപ്പെടാന്‍ വഴിയില്ലല്ലോ.

ആദ്യം മുതലേ സെലക്ടീവാണ്. പണ്ടും സംവിധായകനെയും നായകനെയും നോക്കിയല്ല സിനിമ തിരഞ്ഞെടുക്കുന്നത്. തിരക്കഥയാണ് പ്രധാനം. തിരക്കഥ നല്ലതാണെങ്കില്‍ പുതിയ സംവിധായകനാണോ അനുഭവ സമ്ബന്നനാണോ സൂപ്പര്‍താരമാണോ എന്നൊന്നും നോക്കില്ല.

about priyamani

Vyshnavi Raj Raj :