ഞാൻ ഇന്സ്ടിട്യൂട്ടിലും സിനിമ പഠിച്ചിട്ടില്ല;അദ്ദേഹത്തിന്റെ തിരക്കഥ വായിച്ചാണ് ഞാൻ സംവിധായനാത്!

മലയാളികളുടെ വളരെ ഏറെ പ്രിയപ്പെട്ട ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ കൂടാതെ, ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് ഇദ്ദേഹം,മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള സംവിധായകരിൽ ഒരാളാണ് എന്ന പ്രത്യകതയും ഇദ്ദേഹത്തിന് സ്വന്തമാണ്.അതുമാത്രമല്ല മറ്റ് “മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിൽ ആയി ഒട്ടേറെ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള പ്രിയദർശൻ, ബോളിവുഡിൽ ഡേവിഡ് ധവാൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ കൂടിയാണ്.കൂടാതെ മോളിവുഡിൽ മോഹൻലാലുമൊത്തുള്ള അദ്ദേഹത്തിന്റെ കൂട്ടുകെട്ട് പ്രശസ്തമാണ്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഹിറ്റുകൾ സമ്മാനിച്ച നായക-സംവിധായക ജോഡിയാണ്‌ ഇവർ. “ചിത്രം, കിലുക്കം, ചന്ദ്രലേഖ” എന്ന മൂന്നു ഇൻഡസ്ട്രി ഹിറ്റുകളും ഈ കൂട്ടുകെട്ടിൽ നിന്ന് ഉണ്ടായവയാണ്. ഇപ്പോഴിതാ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹവുമായി എത്തുകയാണ് മോഹൻലാൽ- പ്രിയദർശൻ ടീം.

മോളിവുഡിൽ പലപ്പോഴും ചർച്ച വിഷയമാകുന്ന ഒരു കാര്യമായിരുന്നു, പ്രിയദർശൻ ആദ്യ കാലത്തു ഒരുക്കിയ ഒട്ടേറെ മലയാള ചിത്രങ്ങൾ വിദേശ ഭാഷകളിൽ നിന്ന് കടം കൊണ്ട കഥകളെ ആധാരമാക്കി ആയിരുന്നു എന്ന വാദം. എങ്കിൽ പോലും അദ്ദേഹം അത് ഒരിക്കലും മറച്ചു വെച്ചിട്ടില്ല എന്ന് അതുമാത്രമല്ല അത് തുറന്നു പറഞ്ഞിട്ടും ഉണ്ട്.കൂടാതെ ആ കഥകൾക്ക് തന്റേതായ ഒരു ദൃശ്യ ഭാഷ ചമയ്ക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഈ ആരോപണങ്ങളെ അദ്ദേഹം നേരിടുന്നത് വളരെ ലളിതമായാണ്.മാത്രമല്ല ആരും സിനിമ പഠിപ്പിച്ചിട്ടില്ല എന്നും സിനിമകൾ കണ്ടു സിനിമ പഠിച്ച ആളാണ് താൻ എന്നും അദ്ദേഹം പറയുന്നു. താൻ ഇന്സ്ടിട്യൂട്ടിൽ പോയി സിനിമ പഠിച്ചിട്ടില്ല എന്നും ആരുടേയും അസിസ്റ്റന്റ് ആയി നിന്നിട്ടില്ല എന്നും പ്രിയൻ പറയുന്നു. പി എൻ മേനോൻ ഒരുക്കിയ ഓളവും തീരവും എന്ന സിനിമയുടെ തിരക്കഥ വായിച്ചതു കൊണ്ടാണ് താൻ ഒരു സംവിധായകൻ ആയി മാറിയത് എന്നും അദ്ദേഹം പറയുന്നു. അത്കൊണ്ട് തന്നെ തന്റെ ആദ്യ കാല ചിത്രങ്ങളിൽ മറ്റു ചിത്രങ്ങളുടെ വ്യക്തമായ സ്വാധീനം ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു. എന്നാൽ ആര്യനും കാലാപാനിയും കാഞ്ചിവരവും അവസാനം റിലീസ് ചെയ്ത ഒപ്പവും പോലത്തെ ചിത്രങ്ങൾ ഒന്നും അങ്ങനെയല്ല എന്ന് തനിക്കു ഉറപ്പു പറയാൻ സാധിക്കും എന്നും അദ്ദേഹം പറയുന്നു.

about priyadarshan

Noora T Noora T :