പട്ടാഭിരാമൻറെ അക്ഷയപാത്രം പദ്ധതി ഇനി തിരുവനന്തപുരത്തും സാക്ഷാത്കരിക്കപ്പെടുന്നു!

മലയാള സിനിമയിൽ ഇന്നും ആരും ചെയ്യാൻ മടിക്കുന്ന നല്ലൊരു ആവിഷ്കാരം അതായിരുന്നു ജയറാമിന്റെ പട്ടാഭിരാമൻ .കണ്ണൻ താമരക്കുളം അത് വളരെ വ്യക്തമായി കാണിക്കുന്നുമുണ്ട്.ചിത്രത്തെ കുറിച്ച് മേയർ പറയുന്നതിങ്ങനെ.കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത് ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പട്ടാഭിരാമന്‍’.മിയ , ഷീലു എബ്രഹാം തുതുടങ്ങിയവരാണ് ചിത്രത്തിലെ നായികമാർ . ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് എം ജയചന്ദ്രന്‍ ആണ്. ഓഗസ്റ്റ് 23-ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.

ഭക്ഷണം പ്രമേയമാക്കി തിയറ്ററിലെത്തിയ പട്ടാഭിരാമന്‍ തിയറ്ററുകളില്‍ ശരാശരി പ്രകടനമാണ് കാഴ്ചവെക്കുന്നത്. കണ്ണന്‍ താമരംകുളത്തിന്റെ സംവിധാനത്തില്‍ ജയറാം നായകനായ ചിത്രം നിര്‍മാതാക്കള്‍ക്ക് ലാഭകരമായിട്ടുണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ഹോപ്പ് എന്ന സംഘടനയും ചേര്‍ന്ന് അക്ഷയ പാത്രം എന്ന പേരില്‍ ഒരു പദ്ധതി ആരംഭിച്ചിരിക്കുകയാണ്. നഗരങ്ങളില്‍ ആഹാരത്തിനു ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്നതാണ് പദ്ധതി. തിരുവനന്തപുരം ന്യൂ തിയറ്ററില്‍ ജയറാം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

പൊതുസ്ഥലത്ത് ഒരു ഫ്രിഡ്ജ് സ്ഥാപിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍ ചെയ്തത്. ഈ ഫ്രിഡ്ജില്‍ ആളുകള്‍ക്ക് ഭക്ഷണം വയ്ക്കാവുന്നതും ആവശ്യകാര്‍ക്ക് എടുത്ത് കഴിക്കാവുന്നതുമാണ്. ഒരു നേരത്തെ ആഹാരത്തിനുപോലും ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കു ഏറെ സഹായകമാകുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

കൂടാതെ ബാക്കി ആകുന്ന ഭക്ഷണം പാഴാക്കാതെ മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ ഉപയോഗിക്കാനും ഈ പദ്ധതികൊണ്ട് സാധിക്കും.ചിത്രത്തിന്റെ വിജയാഘോഷവും ഇതോടൊപ്പം നടന്നു. എംഒറ്റി മാളില്‍ വച്ച്‌ നടന്ന ആഘോഷ പരിപാടികളില്‍ ബൈജു സന്തോഷ്, പ്രേം കുമാര്‍ സംവിധായകന്‍ കണ്ണന്‍ താമരക്കുളം, തിരക്കഥാകൃത്ത് ദിനേശ് പള്ളത്ത്, ബാലാജി ശര്‍മ, സനന്ദ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

about pattabhiraman movie

Sruthi S :