പറക്കും തളികയിലെ തരികിട ‘താമരാക്ഷൻ പിള്ളയെ സിനിമാക്കാർ വാങ്ങിയ വിലയറിയാമോ?!

മലയാള സിനിമയിൽ ഇന്നും ചിലരുടെയെങ്കിലും ഫേവറേറ്റ് ലിസ്റ്റിലുള്ള ചിത്രങ്ങളിൽ ഒന്നായിരിക്കും പറക്കും തളിക.ഇന്നും അതിലെ ഗാനങ്ങളൊക്കെ തന്നെ ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നതാണ്.മലയാള സിനിമയിൽ അന്നത്തെ കോമഡി ചിത്രങ്ങളിൽ വളരെ ഏറെ മുന്നിൽ നിന്ന ചിത്രമാണ് പറക്കും തളിക.ചിത്രത്തിൽ വലിയ താര നിരതന്നെ ആയിരുന്നു അണിനിരന്നിരുന്നത്.അന്നും ഇന്നും മലയാള സിനിമയിൽ മുഴുനീള കോമഡി ചിത്രമായി മലയാളി പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുന്ന ചിത്രമാണ് ദിലീപ് നായകനായി തകർത്തഭിനയിച്ച പറക്കും തളിക എന്ന ചിത്രം.


ഈ ചിത്രം കണ്ട ചിരിക്കാത്തവർ വളരെ വിരളമായിരിക്കും.ദിലീപ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ തുടങ്ങി വലിയ നടന്മാർ നിരന്ന ചിത്രവുമാണ് ഇത്.ഈ ഹാസ്യചിത്രം എത്രകണ്ടാലും ഇന്നും മതിവരില്ല.ചിത്രത്തിൽ നായകനായി ദിലീപ് എത്തിയെങ്കിലും അതിലെ മെയിൻ നായകൻ ബസായിരുന്നു.താമരാക്ഷൻ പിള്ള എന്ന തക്കിട തരികിട ശകടം.ആ താമരാക്ഷൻ പിള്ള ഈ ചിത്രത്തിലെത്തിയതിനു പിന്നിൽ ഒരു കഥയുണ്ട്.ക്യാമാറാമാൻ സാലു ജോർജാണ് അക്കഥ പങ്കുവച്ചത്

‘പറക്കുംതളിക ചെയ്‌ത സമയത്ത്, അതിനകത്ത് മെയിനായിട്ട് വേണ്ടത് ഒരു ബസാണ്. പലയിടത്തും കറങ്ങി നടന്നിട്ട് അവസാനം കോട്ടയത്ത് നിന്നാണ് ബസ് കിട്ടിയത്. തരക്കേടില്ലാത്ത ബസ്, നന്നായിട്ട് ഓടിക്കാൻ പറ്റുന്ന ഒരു ബസായിരുന്നു അത്. പെയിന്റൊക്കെ ചെയ്‌ത് വൃത്തിയാക്കിയിരുന്നു. വളരെ ചെറിയ തുകയ്‌ക്കാണ് ആ ബസ് വാങ്ങിയത്. രണ്ടര- മൂന്ന് ലക്ഷം മാത്രമാണ് കൊടുക്കേണ്ടി വന്നത്. പിന്നെ ആ ബസ് ഞങ്ങൾ പൊളിച്ചു. എന്നിട്ട് അതിനകത്തു കൂടി ക്യാമറയും ക്രെയിനുമൊക്കെ ഓടിക്കുന്ന രീതിയിലാക്കി. താമരാക്ഷൻ പിള്ള എന്ന് പേരുമിട്ടു.

ശരിക്കുപറഞ്ഞാൽ ആ വണ്ടി അത്ര കണ്ടീഷനാകാൻ പാടില്ലായിരുന്നു. കംപ്ളീറ്റൊരു തുരുമ്പൊക്കെ പിടിച്ചതു പോലെയാക്കണം. അന്ന് ജോണി ആന്റണി ജിബു എന്നിവരൊക്കെയായിരുന്നു കൂട്ടത്തിൽ ഉണ്ടായിരുന്നത്. ഞങ്ങളെല്ലാവരും കൂടി ഈ വണ്ടിയങ്ങ് അടിച്ചു പൊളിച്ചു. ചുറ്റിക വച്ചായിരുന്നു പൊളിച്ചത്. തുരുമ്പിന്റെ ടോൺ കൊടുക്കാൻ ചില സ്പ്രേയൊക്കെ ചെയ്‌ത് താമരാക്ഷൻ പിള്ളയെ റെഡിയാക്കുകയായിരുന്നു’.

about parakkum thalika movie bus rate

Sruthi S :